Feature

ഓസ്ട്രേലിയയിലെ മാനസികാരോഗ്യ സേവനങ്ങൾ നിങ്ങളുടെ ഭാഷയിൽ എങ്ങനെ ലഭിക്കുമെന്നറിയാം...

ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന (LOTE) ഓസ്ട്രേലിയക്കാർക്ക് സ്വന്തം ഭാഷയിൽ മാനസികാരോഗ്യസേവനങ്ങൾ ലഭ്യമാകും. നിങ്ങളുടെ സംസ്ഥാനത്ത് എങ്ങനെയാണ് ഇത് ലഭ്യമാകുന്നത് എന്നറിയാം.

Mental health

pensive woman in front of the window Source: Getty Images

ഓസ്ട്രേലിയയുടെ എല്ലാ ഭാഗത്തും വിവിധ ഭാഷകളിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാണ്. സംസ്ഥാന/ടെറിട്ടറി സർക്കാരുകളാണ് ഇവ നൽകുന്നത്.

മാനസികാരോഗ്യസേവനം ലഭ്യമായി വരുന്ന നിരവധി സന്ദർഭങ്ങളുണ്ടാകാം. കൊറോണവൈറസ് ബാധ മൂലമുള്ള ആശങ്കയും വിഷാദവും മുതൽ, ബൈപോളാർ ഡിസീസും, സൈക്കോസിസും പോലുള്ള മാനസികരോഗങ്ങൾ വരെ.

ഇത്തരം പ്രശ്നനങ്ങൾ നേരിടുന്നവരെ സഹായിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാണ്. 

ഭൂരിഭാഗം സന്ദർഭങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് സ്വന്തമായി പരിഭാഷകരോ വിവർത്തകരോ ഉണ്ടാകില്ല. ഫെഡറൽ സർക്കാർ ഫണ്ടിംഗിലുള്ള സ്ഥാപനമായ – സഹായമാണ് അവർ തേടുന്നത്. 150 ലേറെ ഭാഷകളിൽ ഫോണിലും നേരിട്ടും അവർ പരിഭാഷാ സഹായം നൽകാറുണ്ട്.

ബഹുസ്വര സമൂഹങ്ങളിൽ (CALD) നിന്നുള്ളവർക്ക് സേവനങ്ങളും, വിവരങ്ങളും, മറ്റു സഹായവും സുഗമമായി എത്തിക്കുന്നത് ലക്ഷ്യമിട്ട് മെന്റൽ ഹെൽത്ത് ഓസ്ട്രേലിയ  എന്ന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. 

National mental help Lifelines and services

ലൈഫ് ലൈൻ - 13 11 14

മിഷൻ ഓസ്ട്രേലിയ -

ബീയോണ്ട് ബ്ലൂ - 1300 22 4636

ഹെഡ്സ്പേസ് -

സൂയിസൈഡ് കോൾ ബാക് സർവീസ് - www.suicidecallbackservice.org.au 1300 659 467

കിഡ്സ് ഹെല്പ് ലൈൻ - 1800 55 1800

മെൻസ് ലൈൻ ഓസ്ട്രേലിയ - 1300 78 99 78

വിവിധ ഭാഷകളിൽ ബിയോണ്ട് ബ്ലൂ വിവരങ്ങൾ നൽകുന്നുണ്ട്

കൊവിഡ്-19 സമയത്തെ മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് വിവിധ ഭാഷകളിൽ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസ്

NSW Mental Health Line

സംസ്ഥാനത്ത് മാനസികാരോഗ്യ സംരക്ഷണത്തിനായി ആഴ്ചയിൽ എല്ലാദിവസവും 24 മണിക്കൂറും NSW മെന്റൽ ഹെൽത്ത് ലൈൻ പ്രവർത്തിക്കുന്നുണ്ട്. ഈ സേവനം ലഭ്യമാക്കാൻ 1800 011 511 എന്ന നമ്പറിൽ ബന്ധപ്പെടുകയോ  എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

Transcultural Mental Health Centre (TMHC)

ബഹുഭാഷാ-സംസ്കാര വിഭാഗങ്ങളിലുള്ളവർക്ക് (CALD) TMHC യുടെ സേവനം തേടാം.

TMHC യിൽ വിവിധ ഭാഷകൾ സംസാരിക്കുന്ന വിദഗ്ധരുടെ സേവനം ലഭ്യമാണ്. NSW ഹെൽത്ത് മെന്റൽ ഹെൽത്ത് സർവീസിന്റെ സേവനം ലഭ്യമാക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും ഈ സേവനം സൗജന്യമാണ്.

ഈ സേവനം ലഭിക്കുന്നതിന് ഒരാളുടെ പ്രദേശത്തുള്ള മാനിസകാരോഗ്യ വിഭാഗത്തിൽ നിന്നും റെഫറൻസ് ആവശ്യമാണ്.

നിങ്ങളുടെ ഭാഷ ഇവിടുത്തെ ജീവനക്കാർക്ക് അറിയാത്ത പക്ഷം Translating and interpreting service ൽ നിന്ന് പരിഭാഷകരുടെ സഹായം ലഭ്യമാകും.  

ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്   എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Service for the Treatment and Rehabilitation of Torture and Trauma Survivors, STARTTS

അഭയാർത്ഥി ജീവിതത്തിന്റെ സമ്മർദ്ദങ്ങളും വേദനകളും നേരിടുന്നവർക്ക്, മാനസിക ചികിത്സയും പിന്തുണയും, ഓസ്ട്രേലിയയിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള സാമൂഹികമായ ഇടപെടുകളുമെല്ലാം ലഭ്യമാക്കുന്ന സേവനമാണ് STRATTS.

ഭാഷാ പ്രശ്നമുള്ളവർക്ക് ഇവിടെയും TIS സേവനം ലഭ്യമാകും.

വിക്ടോറിയ

Foundation House for Survivors of Torture

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന  അഭയാർത്ഥികൾക്കായി സൗജന്യ സേവനം നൽകുന്ന സംഘടനയാണ് Foundation House for Survivors of Torture. TIS ന്റെ ഇന്റർപ്രറ്റിംഗ് സേവനവും  ലഭ്യമാക്കാവുന്നതാണ്.  

മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ച് അറിയുന്നതിനായി വിവിധ ഭാഷകളിലുള്ള ഒരു ഡയറക്ടറിയും വിക്ടോറിയയിലുണ്ട്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ഇത്.

ഇതിന് പുറമെ രണ്ട് വിക്ടോറിയൻ സ്ഥാപനങ്ങൾ  കൂടി മാനസികാരോഗ്യ രംഗത്ത് പരിശീലനം നൽകുന്നുണ്ട്. എന്നാൽ ഇവർ നേരിട്ട് വ്യക്തികൾക്ക്  സേവനം നൽകുന്നില്ല.

Action on Disability in Ethnic Communities (ADEC)

വിവിധ സംസ്കാരത്തിലുള്ളവർക്ക് മെച്ചപ്പെട്ട മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനായുള്ള  Transcultural Mental Health Access Program (TMHAP) ഉൾപ്പെടുന്ന പദ്ധതിയാണ് ADEC. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും വിവിധ മാനസികരോഗ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാമെന്നതിനെക്കുറിച്ചും കുടിയേറ്റ സമൂഹങ്ങളിൽ അവബോധം വളർത്താൻ TMHAP സഹായം നൽകുന്നുണ്ട്. 

Victorian Transcultural Mental Health (VTMH)

വിവിധ ഭാഷാ-സംസ്കാരങ്ങളിലുള്ളവർക്കൊപ്പം പ്രവർത്തിക്കുന്ന വിദഗ്ധർക്ക് ക്ലിനിക്കൽ  മെന്റൽ ഹെൽത്ത് സേവനങ്ങളും സൈക്ക്യാട്രിക് ഡിസബിലിറ്റി സപ്പോർട് സേവനങ്ങളും  VTMH നൽകും.

മുമ്പ് വിക്ടോറിയൻ ട്രാൻസ്കൾച്ചറൽ സൈക്ര്യാട്ടി യൂണിറ്റ് (VTPU) എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇത്.

 എന്നാൽ വ്യക്തികൾക്ക്  VTMH നേരിട്ടുള്ള സേവനങ്ങൾ  നൽകുന്നില്ല. 

ക്വീൻസ്ലാൻറ്

Queensland Transcultural Mental Health Centre (QTMHC)

ക്വീൻസ്‌ലാന്റിൽ വിവിധ സംസ്കാരത്തിലുള്ളവർക്കും ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നവർക്കും മാനസികാരോഗ്യ സംരക്ഷണവും പിന്തുണയും ഉറപ്പ്  വരുത്തുക എന്നതാണ് QTMHC യുടെ ലക്‌ഷ്യം.

വിവിധ ഭാഷകളിൽ വിവരങ്ങൾ ആവശ്യമായവർക്ക്     എന്ന വെബ്സൈറ്റ് വഴിയും, പ്രൊഫഷണലുകൾക്ക്  എന്ന വെബ്സൈറ്റു വഴിയും QTMHC സേവനം നൽകുന്നു.

Queensland Program of Assistance to Survivors of Torture and Trauma (QPASTT)

ഓസ്‌ട്രേലിയയിലേക്ക് അഭയാർത്ഥികളായി എത്തുന്നതിന് മുൻപ് മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ടവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് QPASTT യുടെ ഉത്തരവാദിത്വം.

ഇതിനായി കൗൺസിലിംഗ്  ഉൾപ്പെടെയുള്ള മാനസിക-സാമൂഹിക പിന്തുണ സൗജന്യമായി ഇവിടെ ലഭിക്കും.

World Wellness Group

ബ്രിസ്‌ബൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് വെൽനെസ്സ്  ഗ്രൂപ്പ് വിവിധ സംസ്കാരത്തിലുള്ളവർക്കായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

വടക്കൻ ബ്രിബൈനിലുള്ളവർക്കും തെക്കൻ പ്രദേശങ്ങളുള്ളവർക്കുമായി മൾട്ടികൾച്ചറൽ സൈകൊളജിക്കൽ  തെറാപ്പി പ്രോഗ്രാം നടത്തുന്നുണ്ട്. ചെറിയ രീതിയിലുള്ള മാനസികരോഗങ്ങൾ നേരിടുന്നവർക്കാണ് ഇവർ സഹായം നൽകുന്നത്.

·       കൂടാതെ, അഭയാർത്ഥികൾക്കായി  റഫ്യൂജി ആൻഡ് അസൈലം സീക്കർ ഹെൽത്  പദ്ധതിയുമുണ്ട്:

Harmony Place

വിവിധ സംസ്കാരത്തിലുള്ളവർക്കും ഇതര ഭാഷകൾ സംസാരിക്കുന്നവർക്കും മാനസിക ആരോഗ്യ സേവനങ്ങൾ നൽകാനായി  നടത്തുന്ന സർക്കാരിതര സ്ഥാപനമാണ് ഹാർമണി പ്ലേസ്.

കുടിയേറിയെത്തിയവർ, അവരുടെ കുട്ടികൾ, അഭയാർത്ഥികൽ, സ്കിൽഡ് കുടിയേറ്റക്കാർ, അവരുടെ ജീവിതപങ്കാളികൾ തുടങ്ങിയ വിഭാഗങ്ങളിലെ 12 വയസിനു മേൽ പ്രായമുള്ളവർക്കാണ് ഈ സേവനം ലഭിക്കുന്നത്.

ക്വീൻസ്ലാന്റിന്റെ എല്ലാ ഭാഗത്തും ഈ സേവനമുണ്ടെങ്കിലും, കുടിയേറ്റസമൂഹം കൂടുതലുള്ള ബ്രിസ്ബൈൻ, ലോഗൻ, ഇപ്സ്വിച്ച്, ഗോൾഡ് കോസ്റ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.



മെന്റൽ ഹെൽത്ത്  ലൈൻ

മാനസികാരോഗ്യ സേവനം ആവശ്യമായ ക്വീൻസ്‌ലാന്റിലുള്ളവർക്ക് 1300 MH CALL (1300 642255) എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 

നോർത്തേൺ ടെറിട്ടറി

MHACA (Central Australia)

മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ള 18 വയസിന് മേൽ പ്രായമുള്ളവർക്കാണ് MHACA സേവനം ലഭ്യമാക്കുന്നത്. ഹിന്ദി , ചൈനീസ്, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്ന ജീവനക്കാർക്കൊപ്പം, മറ്റു ഭാഷകൾ സംസാരിക്കുന്നവർക്ക് പരിഭാഷകരുടെ സഹായവും തേടാം.  

TeamHealth (Darwin)

മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ള 18 വയസിന് മേൽ പ്രായമുള്ളവർക്കാണ് MHACA സേവനം ലഭ്യമാക്കുന്നത്. ഹിന്ദി , ചൈനീസ്, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്ന ജീവനക്കാർക്കൊപ്പം, മറ്റു ഭാഷകൾ സംസാരിക്കുന്നവർക്ക് പരിഭാഷകരുടെ സഹായവും തേടാം.  

Melaleuca Refugee Centre

ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. കുടിയേറ്റ സമൂഹത്തിനും അഭയാർത്ഥികൾക്കും  സൗജന്യ സേവനമാണ് ഇവർ നൽകുന്നത്. 

The Northern Territory Mental Health Coalition (NTMHC)

നോർതേൺ ടെറിട്ടറിയിൽ സാമൂഹിക തലത്തിലെ മാനസികാരോഗ്യ സേവനങ്ങൾ നല്കുന്നതിന് നേതൃത്വം നൽകുന്ന സംഘടനയാണ്

Northern Territory Mental Health Line: 1800 682 288

ടെറിട്ടറിയിൽ മാനസികാരോഗ്യ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാമെന്ന് അറിയാനായി  ss ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇവിടെയും പരിഭാഷകരെ ലഭ്യമാകും.

വെസ്റ്റേൺ ഓസ്ട്രേലിയ

Association for Services to Torture and Trauma Survivors (ASeTTS)

മാനസിക പീഡനങ്ങളും ട്രോമയും നേരിട്ട അഭയാർത്ഥികളെ അതിൽ നിന്നും കരകയറ്റാൻ വേണ്ട സേവനങ്ങളാണ് ASeTTS നൽകുന്നത്.

West Australian Transcultural Mental Health Centre

ടാസ്മേനിയ

Phoenix Centre

മൈഗ്രന്റ് റിസോഴ്സ്  സെന്ററിൽ പ്രവർത്തിക്കുന്ന ഫീനിക്സ്  സെന്റർ, മാനസിക പീഡനവും ട്രോമയും നേരിട്ടവർക്കാണ് സഹായം നൽകുന്നത്.

ഇവരുടെ ആരോഗ്യം സംരക്ഷിക്കാനായി വിവിധ തരത്തിലുള്ള പരിശീലനവും കൗൺസിലിംഗുമെല്ലാം ലഭ്യമാക്കുന്നുണ്ട്. ഹോബാർട്ടിലും ലോങ്കാസ്റ്റണിലുമാണ് ഫീനിക്സ് ജീവനക്കാരുള്ളത്:  

ഗുരുതരമായ മാനസികാരോഗ്യ പ്രശ്നനങ്ങൾ ഉള്ളവർക്ക് ടാസ്മേനിയൻ സർക്കാരിന്റെ മനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാം. സർക്കാർ ക്ലിനിക്കുകൾ, മുഖ്യധാരാ ആരോഗ്യസേവന ദാതാക്കൾ, സ്പെഷ്യലിസ്റ്റുകൾ, ജി പിമാർ എന്നിവ മുഖേന ഈ സേവനം ലഭ്യമാകും.

പരിശോധനയ്ക്കും റെഫറൻസിനുമുള്ള ഹെൽപ്പ്ലൈൻ നമ്പർ: 1800 332 388 

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (ACT)

Companion House, Assisting Survivors of Torture and Trauma

ട്രോമയിലൂടെ കടന്നുപോയ അഭയാര്ഥികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൗൺസിലിംഗും മറ്റ് സേവനങ്ങളും ഇവിടെ ലഭിക്കും. പുതുതായി കുടിയേറിയവർക്കും, ദീർഘനാളായി ഇവിടെയുള്ള കുടിയേറ്റക്കാർക്കും സേവനം ലഭ്യമാണ്. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം സ്പെഷ്യലിസ്റ്റ് സേവനവും ലഭ്യമാകും. 

ACT സർക്കാരിന്റെ മാനസികാരോഗ്യ സേവനത്തിനായി (1800 629 354 or 02 6205 1065) എന്ന നമ്പറിലോ  എന്ന വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാവുന്നതാണ്.

സൗത്ത് ഓസ്ട്രേലിയ

Relationships Australia

വിവിധ സംസ്കാരത്തിലുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും Personal Education and Community Empowerment (PEACE) സേവനങ്ങൾ നൽകുന്നുണ്ട്. 

ഏതു വിസയിലുള്ളവരായാലും ഈ സേവനം ലഭ്യമാണ്.

Survivors of Torture and Trauma Assistance and Rehabilitation Service, STTARS
അഭയാർത്ഥികൾക്ക് കൗൺസിലിംഗ്  ഉൾപ്പടെയുള്ള സേവനങ്ങൾ ഇവിടെ നൽകുന്നുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമായുള്ള പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.  


People in Australia must stay at least 1.5 meters away from others. Find out what restrictions are in place for your state or territory: 

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The Federal Government's coronavirus tracing app  from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


Share
Published 10 June 2020 11:00am
Updated 15 July 2021 4:48pm
By SBS/ALC Content
Source: SBS


Share this with family and friends