നിങ്ങളുടെ സമീപത്തുള്ളവര്‍ വോയിസ് റഫറണ്ടത്തില്‍ എങ്ങനെയാണ് വോട്ട് ചെയ്തത്? ഇവിടെ അറിയാം

ആദിമവര്‍ഗ്ഗ വോയിസ് റഫറണ്ടത്തില്‍ സമ്പൂര്‍ണ പരാജയമാണ് യെസ് ക്യാംപയിന്‍ ഏറ്റുവാങ്ങിയത്. NSWല്‍ കുടിയേറ്റ വംശജര്‍ ഏറ്റവും കൂടുതലുള്ള പശ്ചിമ സിഡ്‌നിയില്‍ 60 ശതമാനത്തിലേറെ പേര്‍ വോയിസിന് എതിരായി വോട്ട് ചെയ്തു.

An artwork showing a map of Australia and a person casting their vote.

As ballots for the Indigenous Voice to Parliament referendum are counted, use the SBS News interactive map to explore how different electorates have voted. Source: SBS

ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പാര്‍ലമെന്റില്‍ ഒരു വോയിസ് സമിതി രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തെ 60 ശതമാനത്തിലേറെ ഓസ്‌ട്രേലിയന്‍ പൗരന്‍മാരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

അഭിപ്രായ സര്‍വേകളില്‍ പ്രവചിച്ചതിനെക്കാള്‍ വലിയ തോല്‍വിയാണ് ജനഹിത പരിശോധയില്‍ യെസ് ക്യാംപയിന്‍ ഏറ്റുവാങ്ങിയത്.

ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളും വോയിസിനെ എതിര്‍ത്ത് വോട്ട് ചെയ്തു. നോര്‍തേണ്‍ ടെറിട്ടറിയിലും NO വോട്ടിന് ഭൂരിപക്ഷം കിട്ടിയപ്പോള്‍, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി മാത്രമാണ് YES ഭാഗത്തെ പിന്തുണച്ചത്.

വോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. പോസ്റ്റല്‍ വോട്ട് കൂടി എണ്ണി തീര്‍ക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ പ്രദേശം എങ്ങനെയാണ് റഫറണ്ടത്തില്‍ വോട്ട് ചെയ്തത് എന്നറിയാമോ?

താഴെയുള്ള ഇലക്ടറേറ്റ് മാപ്പില്‍ നിങ്ങളുടെ വിലാസം നല്‍കിയാല്‍ അത് അറിയാം.
ഓരോ ഇലക്ടറേറ്റുകളിലും വോട്ടിംഗ് രീതി അറിയാന്‍ മാത്രമാണ് ഈ മാപ്പ്. റഫറണ്ടത്തിന്റെ സമ്പൂര്‍ണ്ണ ഫലമല്ല ഇത്.

നഗരങ്ങളില്‍ യെസ്, പുറത്ത് നോ

പ്രധാന നഗരങ്ങളിലെ ഇലക്ടറേറ്റുകളില്‍ വോയിസിന് അനൂകൂലമായാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് എന്നാണ് വ്യക്തമാകുന്നത്.

എന്നാല്‍ നഗരങ്ങള്‍ക്ക് പുറത്തുള്ള സബര്‍ബുകളിലും, ഉള്‍നാടന്‍-പ്രാദേശിക മേഖലകളിലും നോ വോട്ടാണ് കൂടുതല്‍.

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ബഹുസ്വര സമൂഹങ്ങളുള്ള പശ്ചിമ സിഡ്‌നി മേഖലയില്‍ നോ വോട്ടിനാണ് ഭൂരിപക്ഷം.
പശ്ചിമസിഡ്‌നിയിലെ പാരമറ്റ സീറ്റില്‍ ഇതുവരെയൂള്ള സൂചനകള്‍ പ്രകാരം 55 ശതമാനത്തോളം പേര്‍ നോ വോട്ട് ചെയ്തു.
പശ്ചിമസിഡ്‌നിയിലെ ബ്ലാക്സ്ലാന്റില്‍ 62 ശതമാനം പേരും, മക്മാഹനില്‍ 65 ശതമാനം പേരും നോ വോട്ട് ചെയ്തു എന്നാണ് ഇതുവരെയുള്ള കണക്കുകള്‍.

അതേസമയം, പ്രധാനമന്ത്രി ആന്തണി അല്‍ബനീസിയുടെ ഇല്ക്ടറേറ്റായ ഗ്രെയ്ന്‍ഡ്‌ലറില്‍ 75 ശതമാനത്തോളം പേര്‍ വോയിസിനെ അനുകൂലിച്ച് വോട്ട് ചെയ്തു.

NSWല്‍ ഏറ്റവുമധികം YES വോട്ട് ലഭിച്ചതും ഇവിടെയാണ്.

Stay informed on the 2023 Indigenous Voice to Parliament referendum from across the SBS Network, including First Nations perspectives through NITV.

Visit the to access articles, videos and podcasts in over 60 languages, or stream the latest news and analysis, docos and entertainment for free, at the 

Share
Published 16 October 2023 12:13pm
By SBS Malayalam
Source: SBS


Share this with family and friends