ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക ഷോപ്പിംഗ് സമയം അനുവദിക്കുമെന്ന് കോള്‍സ്

ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഷോപ്പിംഗിനായി പ്രത്യേകം സമയം മാറ്റിവയ്ക്കുമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കോള്‍സ് വ്യക്തമാക്കി.

Coles will give health workers priority shopping during the coronavirus outbreak.

Coles will give health workers priority shopping during the coronavirus outbreak. Source: AAP

കൊറോണവൈറസ് ആശങ്കയെ തുടര്‍ന്ന് സൂപ്പര്‍മാര്ക്കറ്റുകളില്‍  സാധനങ്ങള്‍ കിട്ടാതായ സാഹചര്യം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ രൂക്ഷമായി ബാധിച്ചിരുന്നു.

ഇത് കണക്കിലെടുത്താണ് അവര്‍ക്കായി പ്രത്യേക ഷോപ്പിംഗ് സമയം നീക്കിവയ്ക്കാന്‍ കോള്‍സ് തീരുമാനിച്ചത്.
ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ സ്റ്റോര്‍ തുറന്ന് ആദ്യ ഒരു മണിക്കൂറായിരിക്കും ഇത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക് ജീവനക്കാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, അഗ്നിശമന സേനാംഗങ്ങള്‍, പോലീസുകാര്‍ എന്നിവര്‍ക്ക് ഇത് ഉപയോഗിക്കാം. ഈ വ്യാഴാഴ്ച മുതലാകും ഈ പ്രത്യേക ഷോപ്പിംഗ് സമയം നിലവില്‍ വരിക.
Seniors have been making the most of "community hour" in Australian supermarkets.
Seniors have been making the most of "community hour" in Australian supermarkets. Source: AAP
യൂണിഫോം ധരിച്ചുവേണം ആരോഗ്യമേഖലാ ജീവനക്കാര്‍ ഷോപ്പിംഗിനായി പോകാനുള്ളത്.

അല്ലെങ്കില്‍ ഐഡന്റിറ്റി കാര്‍ഡുകള#് കൈവശം കരുതണം.

ഭൂരിഭാഗം സ്‌റ്റോറുകളും രാവിലെ ഏഴു മണിക്കാണ് തുറക്കുന്നത്.

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ കോള്‍സും വൂള്‍വര്‍ത്സും നേരത്തേ പ്രായമായവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.


ഓസ്‌ട്രേലിയയിലെ കൊറോണവൈറസ് സാഹചര്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശദാംശങ്ങളും


 

 


Share
Published 24 March 2020 3:16pm
Updated 24 March 2020 7:03pm
Source: AAP


Share this with family and friends