സിഡ്നിയിൽ ഇൻഡോർ മേഖലകളിൽ മാസ്ക് ധരിക്കാത്തവർക്ക് ഇന്നുമുതൽ പിഴ

ഗ്രേറ്റർ സിഡ്നി മേഖലയിലുള്ളവർക്ക് നിർദ്ദിഷ്ട ഇൻഡോർ സാഹചര്യങ്ങളിൽ മാസ്ക് നിർബന്ധമായി. മാസ്ക് ധരിക്കാത്തവർ പിഴ നൽകേണ്ടിവരും.

Father helps daughter with mask -  Getty Images - Morsa

Source: Getty Images - Morsa

ജനുവരി നാല് തിങ്കളാഴ്ച മുതലാണ് മാസ്ക് ധരിക്കാത്തവർ പിഴ നൽകേണ്ടി വരിക.

200 ഡോളറാണ് പിഴ.

താഴെ പറയുന്ന സാഹചര്യങ്ങളിൽ മാസ്ക് ധരിക്കണം.  

  • ഷോപ്പിംഗ് (സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ)
  • പൊതുഗതാഗത രംഗവും മറ്റ് പൊതുവാഹനങ്ങളും
  • സിനിമ/തിയറ്റർ തുടങ്ങിയ ഇൻഡോർ വിനോദമേഖലകൾ
  • ആരാധനാലയങ്ങൾ
  • ബ്യൂട്ടി പാർലറുകളും ഹെയർ സലൂണുകളും
  • കാസിനോകളും ഗെയ്മിംഗ് കേന്ദ്രങ്ങളും ഉൾപ്പെടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാർക്കും മാസ്ക് നിർബന്ധമാണ്.
ഗ്രേറ്റർ സിഡ്നി മേഖലയിൽ മറ്റു നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

  • ജിം ക്ലാസുകളിൽ 30 പേർ മാത്രമായി പരിമിതപ്പെടുത്തി
  • ആരാധനാലയങ്ങളിൽ പരമാവധി 100 പേർ മാത്രം. നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ബാധകം
  • വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും പരമാവധി 100 പേർ. നാലു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം
  • കെട്ടിടങ്ങൾക്ക് പുറത്തുള്ള പരിപാടികളും, പ്രതിഷേധ പരിപാടികളും – പരമാവധി 500 പേർ
  • ഇരിപ്പിടങ്ങളും ടിക്കറ്റുമുള്ള ഔട്ട്ഡോർ പരിപാടികൾ - 2000 പേർ
  • നിശാക്ലബുകൾ അനുവദിക്കില്ല 
നിങ്ങളുടെ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഇവിടെ അറിയാം


Share
Published 4 January 2021 4:26pm
By SBS Radio
Source: SBS


Share this with family and friends