Breaking

ലൈംഗിക പീഡനക്കേസ്: കർദിനാൾ ജോർജ്ജ് പെല്ലിന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി; പെൽ ജയിൽമോചിതനായി

രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ടിരുന്ന കത്തോലിക്കാ സഭാ മുൻ കർദിനാൾ ജോർജ്ജ് പെല്ലിനെ ഓസ്ട്രേലിയൻ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

George Pell leaves HM Prison Barwon in Geelong, Tuesday, 7 April, 2020.

George Pell leaves HM Prison Barwon in Geelong, Tuesday, 7 April, 2020. Source: AAP

പള്ളി ക്വയറിൽ അംഗങ്ങളായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ആറു വർഷത്തേക്കാണ് ജോർജ്ജ് പെല്ലിനെ കോടതി ശിക്ഷിച്ചിരുന്നത്.



 

ഇതിനെതിരെ അദ്ദേഹം നൽകിയിരുന്ന അപ്പീൽ വിക്ടോറിയൻ സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെതിരെയാണ് പെൽ രാജ്യത്തെ പരമോന്നത കോടതിയായ ഹൈക്കോടതിയെ സമീപിച്ചത്.

അദ്ദേഹം കുറ്റം ചെയ്തോ എന്ന കാര്യം കൂടുതൽ സംശയബുദ്ധിയോടെയായിരുന്നു ജൂറി പരിശോധിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അപ്പീൽ അനുവദിക്കുകയായിരുന്നു.

നിഷ്കളങ്കനായ ഒരാളെ കുറ്റക്കാരനെന്ന് വിധിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
ജോർജ്ജ് പെല്ലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജൂറി തീരുമാനം റദ്ദാക്കുന്നതായും, അദ്ദേഹത്തേ കുറ്റവിമുക്തനാക്കുന്നതായും ഹൈക്കോടതി വിധിച്ചു.

എത്രയും വേഗം അദ്ദേഹത്തെ ജയിൽ മോചിതനാക്കണമെന്നും ഉത്തരവിലുണ്ട്.
George Pell arrives at the County Court in Melbourne during earlier hearings.
George Pell serbest kaldı. Source: AAP
മുമ്പ് ഈ കേസ് പരിഗണിച്ചപ്പോഴെല്ലാം ജോർജ്ജ് പെല്ലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കോടതിയിൽ തടിച്ചുകൂടുമായിരുന്നു.

കൊറോണവൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിഞ്ഞ കോടതി മുറിയിലാണ് ഇത്തവണ വിധി പറഞ്ഞത്.

ഐകകണ്ഠേനയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് വ്യക്തമാക്കി.

വിക്ടോറിയയിലെ ബാർവൺ ജയിലിലുള്ള അദ്ദേഹത്തെ ഉടൻ മോചിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

Readers seeking support can contact Lifeline crisis support on 13 11 14, Suicide Call Back Service on 1300 659 467 and Kids Helpline on 1800 55 1800 (for young people aged 5 to 25).

More information is available at and .Anyone seeking information or support relating to sexual abuse can contact Bravehearts on 1800 272 831 or Blue Knot on 1300 657 380.


Share
Published 7 April 2020 11:07am
Updated 8 April 2020 12:21am
By Jarni Blakkarly


Share this with family and friends