ഓസ്‌ട്രേലിയയിൽ സ്‌കിൽഡ് വിസകളുടെ എണ്ണം കൂട്ടി; പേരന്റ് വിസകൾ ഇരട്ടിയാക്കും

പേരന്റ് വിസകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും സ്‌കിൽഡ് വിസകൾ കൂട്ടുമെന്നും ഫെഡറൽ ബജറ്റിൽ വ്യക്തമാക്കി. ഈ വർഷം സ്‌കിൽഡ് വിസകളുടെ എണ്ണം 79,600ൽ നിന്ന് 1,42,400ലേക്ക് ഉയർത്താനാണ് തീരുമാനം.

Visas have been part of the second federal budget of the year

Visas have been part of the second federal budget of the year. Credit: Karin Zhou-Zheng

Key Points
  • സ്‌കിൽഡ് വിസകളുടെ എണ്ണം 79,600ൽ നിന്ന് 1,42,400ലേക്ക് ഉയർത്തും
  • പേരന്റ് വിസകളുടെ എണ്ണം 8,500 ലേക്ക് ഈ വർഷം ഉയർത്തും
പേരന്റ് വിസകളുടെ എണ്ണം ഏകദേശം ഇരട്ടിയാക്കുമെന്ന് ഫെഡറൽ സർക്കാർ ബജറ്റിൽ വ്യക്തമാക്കി. സ്‌കിൽഡ് വിസയുടെ എണ്ണം കൂട്ടുമെന്നും ട്രഷറർ ജിം ചാമേഴ്‌സ് പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്കുള്ള ആകെ കുടിയേറ്റം ഈ വർഷം 1,60,000ൽ നിന്ന് 1,95,000ലേക്ക് ഉയർത്തുമെന്ന് സർക്കാർ നേരെത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിൽ സ്‌കിൽഡ് വിസകളുടെ എണ്ണം 79,600ൽ നിന്ന് 1,42,400ലേക്ക് ഉയരുമെന്ന് ഫെഡറൽ ബജറ്റിൽ വ്യക്തമാക്കി.

എംപ്ലോയ്‌ഡ് സ്‌പോൺസേർഡ്, സ്‌കിൽഡ് ഇൻഡിപെൻഡന്റ്, റീജിയണൽ, സംസ്ഥാന ടെറിട്ടറി നോമിനേറ്റഡ് വിസകൾ ഇതിൽ ഉൾപ്പെടുന്നു.

പേരന്റ് വിസകളുടെ എണ്ണം കൂട്ടുമെന്ന് ട്രഷറർ ജിം ചാമേഴ്‌സ് പറഞ്ഞു.

4,500ൽ നിന്ന് 8,500 ലേക്കാണ് ഈ വർഷം പേരന്റ് വിസകളുടെ എണ്ണം കൂട്ടുന്നത്.
A breakdown of the skilled visas available in the 2022/23 budget
A breakdown of the skilled visas available in the 2022/23 budget.
പാർട്ണർ, ചൈൽഡ് വിസകളുടെ കാര്യത്തിൽ പരിധി ഏർപ്പെടുത്തിയിട്ടില്ല. ആവശ്യത്തിന് അനുസൃതമായി നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

മറ്റ് 500 ഫാമിലി വിസകളും 100 പ്രത്യേക അർഹതയുള്ള വിസകളും (സ്പെഷ്യൽ എലിജിബിലിറ്റി) ലഭ്യമാക്കും.
വിസ അനുവദിക്കുന്ന കാലതാമസം കുറയ്ക്കാൻ ലക്ഷ്യമിട്ട് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനായി 36.1 മില്യൺ ഡോളർ ചിലവിടുമെന്ന് പ്രധാനമന്ത്രി മുൻപ് പ്രഖ്യാപിച്ചിരുന്നു.

മുൻ സർക്കാർ വെട്ടിക്കുറച്ച സാമ്പത്തിക സഹായം പുനസ്ഥാപിക്കാനും ബജറ്റിൽ തീരുമാനമായിട്ടുണ്ട്.

വിസ കാലതാമസം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന് 576 മില്യൺ ഡോളർ ലഭ്യമാക്കും. നാല് വർഷത്തെ കാലയളവിലേക്കാണ് ഇത്.

എന്നാൽ മാർച്ചിൽ ലഭ്യമാക്കിയ തുകയേക്കാൾ 300 മില്യൺ ഡോളർ കുറവാണ് പുതിയ തുക.

അതെസമയം കുടിയേറ്റം ഓസ്‌ട്രേലിയയെ വലുതാക്കുക മാത്രമാണ് ചെയ്യുന്നത്, സാമ്പത്തികമായി മെച്ചപ്പെടുത്തണമെന്നില്ല എന്ന് സ്വതന്ത്ര സാമ്പത്തിക വിദഗ്ദ്ധൻ ക്രിസ് റിച്ചാർഡ്സൺ വിലയിരുത്തി.

കുടിയേറ്റം വിപുലമാക്കുന്നതിലൂടെ നികുതിയിനത്തിൽ മില്യൺ കണക്കിന് ഡോളർ രാജ്യത്തേക്ക് വരുമെന്നാണ് കണക്ക്കൂട്ടുന്നത്.

അടുത്ത നാല് വർഷത്തിൽ കുടിയേറ്റ നയത്തിലെ മാറ്റം 935 മില്യൺ ഡോളർ അധികമായി നികുതിയിനത്തിൽ ലഭ്യമാക്കുമെന്നാണ് കണക്ക്കൂട്ടൽ. ഇതിൽ 487 മില്യൺ ഡോളർ സ്കൂളുകൾ, ഭാഷാ പദ്ധതികൾ എന്നിവയ്ക്കായി ചിലവിടേണ്ടി വരുമെന്നാണ് കണക്കുകൾ.

Share
Published 25 October 2022 9:38pm
By Charis Chang
Presented by SBS Malayalam
Source: SBS


Share this with family and friends