കൊറോണവൈറസ് ബാധ തുടങ്ങിയ സമയം മുതല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളും, ഗൂഢാലോചനാ സിദ്ധാന്തങ്ങളും, തെറ്റായ ആരോഗ്യ ഉപദേശങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
ഇത് തടയാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായ നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനവും ശക്തമാണ്.
കൊവിഡ് വാക്‌സിന്‍ വന്നു തുടങ്ങിയതോടെ, അതിനെതിരെയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ സജീവമായിട്ടുണ്ട്. ഇത് വാക്‌സിനേഷന്‍ നടത്താനുള്ള സര്‍ക്കാരുകളുടെ ശ്രമങ്ങളെ പോലും ബാധിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.
ഈ പശ്ചാത്തലത്തിലാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുടമകള്‍ക്ക് നേരേ ശക്തമായ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കിയത്.
പതിവായി വ്യാജ വാര്‍ത്തകളും മറ്റ് വ്യാജ വിവരങ്ങളും പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളെ നിരോധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണവൈറസിനെക്കുറിച്ചും വാക്‌സിനെക്കുറിച്ചുമൊക്കെയുള്ള 'യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു' എന്ന പേരില്‍ നടത്തുന്ന പ്രചാരണങ്ങളെയും ഫേസ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്.
ഇത്തരം പ്രചാരണങ്ങള്‍ പതിവാക്കിയിട്ടുള്ള അക്കൗണ്ടുകളെയും പേജുകളെയും ഗ്രൂപ്പുകളെയും ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കും എന്നാണ് മുന്നറിയിപ്പ്.

With social media being a popular source of information for many in the African community, the line between fact and fiction was blurred for some. Source: Courtesy of ABC
കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണ്, വാക്‌സിനെടുക്കുന്നതിനെക്കാള്‍ സുരക്ഷിതം വൈറസ് വരുന്നതാണ്, വാക്‌സിനെടുത്താല്‍ ഓട്ടിസമുണ്ടാകും, വാക്‌സിനുകള്‍ അപകടകരമാണ് തുടങ്ങിയ പ്രചാരണങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും.
കൊവിഡ് വാക്‌സിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ നീക്കം ചെയ്യുമെന്ന് ഡിസംബറില്‍ തന്നെ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരവധി പേജുകളിലും ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും വ്യാജ പ്രചാരണങ്ങള്‍ ഇപ്പോഴും സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള കൊവിഡ് വാര്‍ത്തകളും വിവരങ്ങളും കൂടുതല്‍ പ്രാധാന്യത്തോടെ നല്‍കാന്‍ നിലവില്‍ തന്നെ ഫേസ്ബുക്ക് നടപടിയെടുത്തിട്ടുണ്ട്. അതിനു പിന്നാലെയാണ് വ്യാജപ്രചാരണങ്ങള്‍ക്കെതിരെയുള്ള നടപടിയും ശക്തമാക്കാനുള്ള തീരുമാനം.
വാക്‌സിനെയോ വൈറസിനെയോ കുറിച്ചുള്ള പോസ്റ്റുകളെല്ലാം ഗ്രൂപ്പ് അഡ്മിന്‍മാര്‍ പരിശോധിച്ചു മാത്രം അപ്പ്രൂവ് ചെയ്യണം എന്നാണ് ഫേസ്ബുക്കിന്റെ നിര്‍ദ്ദേശം.
എന്നാല്‍ ഫേസ്ബുക്കിന്റെ ഈ പുതിയ പ്രഖ്യാപനം തൃപ്തികരമല്ല എന്നാണ് നിരവധി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡിനെയും, വാക്‌സിനെയും കുറിച്ചുള്ള വ്യാജ പ്രചാരണം തടയുമെന്ന് ഒരുവര്‍ഷമായി ഫേസ്ബുക്ക് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, ഇതുവരെയും കാര്യക്ഷമമായ നടപടിയെടുത്തിട്ടില്ല എന്ന് സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ് എന്ന സന്നദ്ധ സംഘടന ആരോപിച്ചു.
"Every time, it fails to meet these headline announcements with action."
വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെങ്കിലും അത് പ്രാവര്‍ത്തികമാക്കില്ല എന്നും ഇവര്‍ കുറ്റപ്പെടുത്തി.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at .
Please check the relevant guidelines for your state or territory: , , , , , , , .