Latest

കൊവിഡ് അപ്‌ഡേറ്റ്: മഹാമാരിയെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പ്രധാനമന്ത്രി

2022 ഓഗസ്റ്റ് 16ലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം..

ANTHONY ALBANESE COVID VACCINATION

Australian Prime Minister Anthony Albanese receiving his fourth vaccine dose in Sydney. (file) Source: AAP / DEAN LEWINS/AAPIMAGE

ഓസ്‌ട്രേലിയയിൽ പുതിയ 73 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ 24 മരണങ്ങളും, വിക്ടോറിയയിൽ 20 ഉം, ക്വീൻസ്ലാന്റിൽ 17 കൊവിഡ് മരണങ്ങളുമാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.

കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ


16 August: COVID-19 new cases, hospitalisation, ICU and death numbers in Australia - Infogram

50 അടിയന്തര പരിചരണ ക്ലിനിക്കുകൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ ചാനൽ 10 ന്യൂസ് ഫസ്റ്റിനോട് പറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് ഇവിടെ ബൾക്ക് ബില്ല് ചെയ്യാൻ കഴിയും.

മെൽബണിലെ പുതിയ mRNA കേന്ദ്രത്തിൽ 100 മില്യണിലധികം വാക്‌സിൻ ഡോസുകൾ ഓരോ വർഷവും ഉത്പ്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങൾക്കുള്ള വാക്‌സിനുകൾ ഉത്പ്പാദിപ്പിക്കുന്നത് സംബന്ധിച്ച് ഈ കമ്പനിയുമായി ധാരണയിൽ ഏർപ്പെടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കുറഞ്ഞത് അഞ്ച് മന്ത്രി പദങ്ങളിലെ സ്ഥാനം ഏറ്റെടുത്തിരുന്നതായി പ്രധാനമന്ത്രി ആന്തണി അൽബനീസി സ്ഥിരീകരിച്ചു.

മഹാമാരിക്ക് ശേഷം കൊവിഡ് 19 നെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിശദമായി പരിശോധന നടത്തുമെന്ന് അൽബനീസി വ്യക്തമാക്കി.

മന്ത്രി സ്ഥാനം വഹിക്കുന്നവർക്ക് കൊവിഡ് മൂലം ചുമതലകൾ നിറവേറ്റാൻ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടായാൽ ഈ ചുമതലകൾ നിർവഹിക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികാരങ്ങൾ ഏറ്റെടുത്തതെന്ന് മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സിഡ്‌നി 2GB റേഡിയോട് പറഞ്ഞു.
കൊവിഡിന്റെ ആദ്യത്തെ വകഭേദത്തിനെതിരെയും, ഒമിക്രോൺ വകഭേദത്തിനെതിരേയും പ്രതിരോധശേഷി നൽകുന്ന മൊഡേണയുടെ പുതുക്കിയ വാക്‌സിന് ബ്രിട്ടൻ അനുമതി നൽകി. 18 വയസം മുകളിലും പ്രായമുള്ളവർക്കാണ് അനുമതി.

ഫൈസർ സിഇഒ ആൽബർട്ട് ബൂർളക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഫൈസറിന്റെ നാല് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ള ബൂർളക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ം

ബൂർള ആൻറിവൈറൽ ഗുളിക പാക്സ്ലോവിഡ് ഉപയോഗിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Find a COVID-19 testing clinic

Register your RAT results here, if you're positive

Here is some help understanding

Read all COVID-19 information in your language on the

Share
Published 16 August 2022 2:46pm
Updated 16 August 2022 3:38pm
Source: SBS


Share this with family and friends