- ഒമിക്രോണ്‍ ബാധയുടെ പേരില്‍ ചില രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തന്നത് ശരിയല്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസ് പറഞ്ഞു. ഈ വകഭേദം ആദ്യം തിരിച്ചറിഞ്ഞ രാജ്യങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടെന്നും WHO മേധാവി അഭിപ്രായപ്പെട്ടു.
- ഒമിക്രോണ്‍ ബാധ 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഈ വൈറസ് ബാധ എത്രത്തോളം രൂക്ഷമാകാമെന്നും, വാക്‌സിനുകള്‍ ഫലപ്രദമാണോ എന്നും ഇപ്പോഴും വ്യക്തമല്ലെന്ന് WHO അറിയിച്ചു.
- രോഗബാധാ സാധ്യത കൂടുതലുള്ളവര്‍ യാത്രകള്‍ ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചു.
- ന്യൂ സൗത്ത് വെയില്‍സില്‍ ഏഴാമത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇയാള്‍ ആഫ്രിക്കയിലേക്ക് യാത്ര ചെയ്തിട്ടില്ല. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ വച്ചാണോ വൈറസ് ബാധിച്ചത് എന്നാണ് സംശയം.
- സമൂഹത്തില്‍ ഒമിക്രോണ്‍ വൈറസ് ഇതിനകം എത്തിച്ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിക്ടോറിയയിലെ ആരോഗ്യമന്ത്രി മാര്‍ട്ടിന്‍ ഫോളി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെയും ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടില്ല.
- പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിന് ഇനി കാര്യമായ പ്രസക്തിയില്ലെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു. വാക്‌സിനേഷന്‍ നിരക്ക് ഉയര്ന്ന സാഹചര്യത്തിലാണ് ഇത്.
- ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസ്റ്റില്‍ പുതുതായി വൈറസ് സ്ഥിരീകരിച്ചയാള്‍ സമൂഹത്തില്‍ സജീവമായിരുന്നുവെന്ന് പ്രീമിയര്‍ അനസ്താഷ്യ പലാഷേ അറിയിച്ചു. ബ്ലാക്ക് ഫ്രൈഡേ വിപണിയിലാണ് ഇയാള്‍ സജീവമായിരുന്നത്.
ഓസ്‌ട്രേലിയയിലെ പുതിയ കൊവിഡ്ബാധ:
വിക്ടോറിയയില്‍ 1,419 പ്രാദേശിക വൈറസ്ബാധ കണ്ടെത്തി. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
NSWല്‍ 271 പേര്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.
ACTയില്‍ എട്ടു പേര്‍ക്കും, നോര്‍തേണ്‍ ടെറിട്ടറിയില്‍ ഒരാള്‍ക്കും വൈറസ് സ്ഥിരീകരിച്ചു.
- News and information over 60 languages at
- Relevant guidelines for your state or territory: , , , , , , .
- Information about the .
Visit the translated resources published by NSW Multicultural Health Communication Service:
Testing clinics in each state and territory: