Key Points
- ഓസ്‌ട്രേലിയയിൽ വാക്‌സിൻ വിതരണം തുടക്കത്തിൽ മന്ദഗതിയിലായിരുന്നുവെന്ന് ഓഡിറ്റ് ഓഫീസിന്റെ നിരീക്ഷണം.
- കൊവിഡ് രോഗം വന്നവർക്ക് ബ്രെയിൻ ഫോഗ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.
- ഒമിക്രോണിനെ ലക്ഷ്യമിടുന്ന പുതുക്കിയ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ ഒരുങ്ങി അമേരിക്ക.
ഓസ്‌ട്രേലിയയിൽ പുതിയ 132 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിൽ 46 മരണങ്ങളും, ന്യൂ സൗത്ത് വെയിൽസിൽ 43 ഉം, ക്വീൻസ്ലാന്റിൽ 20 കൊവിഡ് മരണങ്ങളുമാണ് വ്യാഴാഴ്ച് സ്ഥിരീകരിച്ചത്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ വിതരണം തുടക്കത്തിൽ മന്ദഗതിയിലായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ നാഷണൽ ഓഡിറ്റ് ഓഫീസ് നിരീക്ഷിച്ചു.
തുടക്കത്തിൽ ഭാഗികമായി ഫലപ്രദമായിരുന്ന വാക്‌സിൻ വിതരണ പദ്ധതി, പിന്നീട് കൂടുതൽ വിജയകരമാവുകയും ചെയ്തതായി ഓഡിറ്റ് ഓഫീസ് ചൂണ്ടിക്കാട്ടി.
ഏജ്ഡ് കെയർ, ഡിസബിലിറ്റി കെയർ, ആദിമ വർഗ്ഗ സമൂഹം തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ രോഗബാധ ഗുരതരമാകാൻ സാധ്യതയുള്ളവരായി കണ്ടെത്തിയിരിക്കുന്നെങ്കിലും, ഈ വിഭാഗങ്ങളിൽ വാക്‌സിൻ വിതരണ ടാർഗെറ്റുകൾ പാലിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ഓഡിറ്റ് ഓഫീസ് നിരീക്ഷിച്ചു.
കൊവിഡ് ബാധിച്ചവർക്ക്, മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് വർഷത്തിനുള്ളിൽ ബ്രെയിൻ ഫോഗ്, ഡിമെൻഷ്യ, സൈക്കോസിസ് എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് ലാൻസെറ്റ് സൈക്യാട്രി ജേണലിൽ വന്ന പുതിയ പഠനം വെളിപ്പെടുത്തുന്നു.
കുരങ്ങുപനി അഥവാ മങ്കിപോക്സ് ബാധിക്കുന്നവരുടെ നിരക്ക് ആഗോളതലത്തിൽ 20 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരാഴ്ചയിൽ 7,500 അധിക കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് കണക്കുകൾ.
സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് മിക്കവാറും എല്ലാ കേസുകളും റിപ്പോർട്ട് ചെയ്തിരുക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം
ഗെബ്രിയേസസ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയിൽ 82 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും 36 കേസുകൾ വീതവും, ക്വീൻസ്ലാന്റിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും മൂന്ന് കേസുകൾ വീതവും, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയലും സൗത്ത് ഓസ്‌ട്രേലിയയിലും രണ്ട് കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലാഴ്ചകളിൽ ആഗോളതലത്തിലുള്ള കൊവിഡ് മരണനിരക്ക് 35 ശതമാനം വർദ്ധിച്ചതായി ഡോ അദാനോം ഗെബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ മാത്രം 15,000 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടന് പിന്നാലെ ഒമിക്രോൺ വകഭേദത്തെ ലക്ഷ്യമിട്ടുള്ള പുതുക്കിയ ബൂസ്റ്റർ ഡോസുകൾ അമേരിക്കയും വിതരണം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
Find a COVID-19 testing clinic
Register your RAT results here, if you're positive
Read all COVID-19 information in your language on the