കൊവിഡ്-19 അപ്ഡേറ്റ്: NSWൽ രണ്ട് കൊവിഡ് മരണം കൂടി

2021 ജൂലൈ 25ലെ ഓസ്ട്രേലിയയിലെ പ്രധാന കൊവിഡ് വാർത്തകൾ...

Kiongozi wa NSW Gladys Berejiklian atoa taarifa mpya kuhusu COVID-19 mjini Sydney.

Kiongozi wa NSW Gladys Berejiklian atoa taarifa mpya kuhusu COVID-19 mjini Sydney, Jumapili, 25 Julai, 2021. Source: AAP Image/Lisa Maree Williams

  • NSWൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
  • വിക്ടോറിയയിൽ നേരത്തെയുള്ള രോഗബാധയുമായി ബന്ധമുള്ളതാണ് പുതിയ കേസുകൾ
  • 85 മില്യൺ ഫൈസർ വാക്‌സിൻ ഡോസുകൾ കൂടി ഫെഡറൽ സർക്കാർ ബുക്ക് ചെയ്തു
  • സൗത്ത് ഓസ്‌ട്രേലിയയിലെ ലോക്ക്ഡൗൺ നിശ്ചയിച്ചത് പ്രകാരം അവസാനിച്ചേക്കും
 

ന്യൂ സൗത്ത് വെയിൽസ്



 

 

NSWൽ 141 പുതിയ പ്രാദേശിക വൈറസ്ബാധ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. 70 വയസിന് മേൽ പ്രായമായ ഒരു സ്ത്രീയും, 30 വയസിന് മേൽ പ്രായമായ ഒരു സ്ത്രീയുമാണ് മരിച്ചത്. 30 വയസിന് മേൽ പ്രായമായ സ്ത്രീക്ക് മറ്റ് ആരോഗ്യ പ്രശ്നനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിന്‌ 50,000 അധിക ഫൈസർ വാക്‌സിൻ ഡോസുകൾ ലഭിക്കും.

അതിനിടെ സംസ്ഥാനത്ത് ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ പ്രത്യേക പോലീസ് യൂണിറ്റിനെ നിയോഗിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത 510 പേർക്ക് പിഴ ചുമത്തി.

സംസ്ഥാനത്തെ രോഗബാധാ 

വിക്ടോറിയ

വിക്ടോറിയയിൽ 11 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. നേരത്തെയുള്ള രോഗബാധയുമായി ബന്ധമുള്ളതാണ് പുതിയ കേസുകളെല്ലാം. മാത്രമല്ല, രോഗബാധയുള്ളപ്പോൾ ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചു.

ജൂലൈ 27നു തന്നെ ക്വാറന്റൈൻ അവസാനിക്കുമോ എന്ന കാര്യം സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

വിക്ടോറിയയിൽ വൈറസ്ബാധാ സാധ്യതയുള്ള പ്രദേശങ്ങൾ .

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • ഓസ്‌ട്രേലിയയ്ക്ക് 2022ലും 2023ലും 85 മില്യൺ ഫൈസർ വാക്‌സിൻ ഡോസുകൾ ലഭിക്കും
  • സൗത്ത് ഓസ്‌ട്രേലിയയിൽ മൂന്ന് പുതിയ വൈറസ്ബാധ കൂടി റിപ്പോർട്ട് ചെയ്‌തെങ്കിലും, ലോക്ക്ഡൗൺ അവസാനിച്ചേക്കും
  • ക്വീൻസ്ലാന്റിലെ ഹോട്ടൽ ക്വാറന്റൈനിൽ അഞ്ച് പുതിയ കേസുകൾ സ്ഥിരീകരിച്ചു

കൊവിഡ്-19 തെറ്റിദ്ധാരണ

ആരോഗ്യമുള്ള ചെറുപ്പക്കാരെ കൊവിഡ് ബാധിക്കില്ല. പ്രായമേറിയവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും മാത്രമാണ് ഇത് ബാധിക്കുന്നത്.

കൊവിഡ്-19 യാഥാർത്ഥ്യം

പ്രായമേറിയവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് കൊവിഡ് കൂടുതൽ രൂക്ഷമായി ബാധിക്കുന്നത്. അതേസമയം തന്നെ ചെറുപ്പക്കാരിലും ഗുരുതരമായ രോഗബാധയ്ക്കും മരണത്തിനും വരെ കൊറോണവൈറസ് കാരണമാകുന്നുണ്ട്.


ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം

ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ  വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.  


ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.

 
 

ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം

 
 


Share
Published 25 July 2021 2:53pm
Updated 25 July 2021 2:56pm
Presented by SBS/ALC Content
Source: SBS


Share this with family and friends