കൊവിഡ്-19 അപ്‌ഡേറ്റ്: 'പൂര്‍ണ്ണ വാക്‌സിനേഷ'ന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ സാധ്യത

ഫെബ്രുവരി മൂന്നിലെ പ്രധാന കൊവിഡ് വാര്‍ത്തകള്‍...

A woman is seen receiving a vaccination at a Cohealth pop-up vaccination clinic at the State Library Victoria, in Melbourne.

A woman is seen receiving a vaccination at a Cohealth pop-up vaccination clinic at the State Library Victoria, in Melbourne. Source: AAP

  • രാജ്യത്ത് 16, 17 വയസുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുന്നതിന് അന്തിമ അനുമതി. രാജ്യത്തെ ആകെ ബൂസ്റ്റര്‍ ഡോസുകള്‍ 84 ലക്ഷം പിന്നിട്ടു.
  • പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന് കണക്കാക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് സൂചിപ്പിച്ചു. വാക്‌സിനേഷന്‍ ഉപദേശകസമിതിയായ ATAGI ഈ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
  • ഏജ്ഡ് കെയര്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് കോല്‍ബെക്ക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആന്തണി അല്‍ബനീസി ആവശ്യപ്പെട്ടു. കൊവിഡ്-19 ബാധ പ്രതിരോധിക്കാന്‍ ഏജ്ഡ് കെയര്‍ മേഖലയില്‍ വന്ന വീഴ്ചകളുടെ പേരിലാണ് ഇത്.
  • ഒമിക്രോണ്‍ ബാധയുടെ പാരമ്യം കഴിഞ്ഞതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി പറഞ്ഞു. എന്നാല്‍ നേരിടാന്‍ പോകുന്ന അവസാനത്തെ വകഭേദം ഇതായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
  • ശൈത്യകാലത്ത് വീണ്ടും കൊവിഡ്ബാധ കൂടാമെന്നും, 2020 നു ശേഷം ആദ്യമായി ഫ്‌ളൂ ബാധ വീണ്ടും രൂക്ഷമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
  • വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്നു സ്‌കൂളുകളിലെ നൂറു കണക്കിന് കൂട്ടികളും ജീവനക്കാരും ഐസൊലേഷനിലായി. സ്‌കൂള്‍ തുറന്ന് ദിവസങ്ങള്‍ക്കകമാണ് രണ്ടാഴ്ചത്തെ ഐസൊലേഷനിലേക്ക് പോകേണ്ടിവന്നത്. സംസ്ഥാനത്ത് 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
  • ന്യൂസിലന്റ് അതിര്‍ത്തികള്‍ ഫെബ്രുവരി 27ന് തുറക്കും. അഞ്ചു ഘട്ട പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബറോടെ രാജ്യാതിര്‍ത്തികള്‍ പൂര്‍ണമായി തുറക്കും.

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം:

  • NSWല്‍ 2,578 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ഉള്ളത്. 160 പേര്‍ ICUവിലുണ്ട്. സംസ്ഥാനത്ത് 12,632 പുതിയ കേസുകളും, 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
  • വിക്ടോറിയയില്‍ 752 പേര്‍ ആശുപത്രിയിലും 82 പേര്‍ ഐ സി യുവിലുമുണ്ട്. 12,157 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 34 മരണവും സ്ഥിരീകരിച്ചു.
  • ക്വീന്‍സ്ലാന്റില്‍ 8,643 പുതിയ കേസുകളാണ്. ഒമ്പതു മരണവുമുണ്ട്. 749 പേര്‍ ആശുപത്രിയിലും, 47 പേര്‍ ICUവിലുമുണ്ട്.
  • സൗത്ത് ഓസ്‌ട്രേലിയയില്‍ 1,583 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 226 പേര് ആശുപത്രിയിലുണ്ട്.
  • ടാസ്‌മേനിയ, സൗത്ത് ഓസ്‌ട്രേലിയ, നോര്‍തേണ്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് പ്രതിരോധത്തിന് നിലവിലുള്ള നടപടിക്രമങ്ങള്‍ വിവിധ ഭാഷകളില്‍


A number of states have set up RAT registration forms.

Quarantine and restrictions state by state

Travel

 and Covid-19 and travel information 

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  

Visit the translated resources published by NSW Multicultural Health Communication Service


Testing clinics in each state and territory

 
 

Share
Published 3 February 2022 6:34pm
By SBS Malayalam
Source: SBS


Share this with family and friends