ഓസ്‌ട്രേലിയയിൽ പുതിയ 100 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. വിക്ടോറിയയിൽ 40 ഉം, ന്യൂ സൗത്ത് വെയിൽസിൽ 30 ഉം, ക്വീൻസ്ലാന്റിൽ 21 ഉം കൊവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.
ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ തിങ്കളാഴ്ച റെക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 5,429 പേരെയാണ് തിങ്കളാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച കൂടുതൽ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് കണക്കുകൾ. പുതിയതായി 5,571 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
ലാബുകളിലെ ആന്റിജൻ പരിശോധനകളുടെയും RAT കിറ്റുകളുടെയും കൃത്യത അവലോകനം ചെയ്യുന്നതായി TGA വ്യക്തമാക്കി.
ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്ക് പുറമെ പുതിയ വകഭേദങ്ങൾ സ്ഥിരീകരിക്കുന്നതിനും പരിശോധന കിറ്റുകൾ എത്രമാത്രം ഫലപ്രദമാണെന്ന് വിലയിരുത്തുന്നതായി TGA സ്ഥിരീകരിച്ചു.
ആന്റിജൻ കിറ്റുകൾ തെറ്റായ നെഗറ്റീവ് ഫലം നൽകുന്നതിന്റെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് TGA പറഞ്ഞു. 2019ൽ സ്ഥിരീകരിച്ച കൊറോണവൈറസിന് ശേഷം നിരവധി വകഭേദങ്ങൾ ഉണ്ടായിട്ടുള്ള കാര്യം TGA ചൂണ്ടിക്കാട്ടി.
കൊവിഡ്, ഇൻഫ്ലുവൻസ എന്നിവ ബാധിച്ച കുട്ടികളെക്കാൾ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ബാധിച്ച കുട്ടികളാണ് റോയൽ ചിൽഡ്രൻസ് ആശുപത്രിയിലും റോയൽ മെൽബൺ ആശുപത്രിയിലും കൂടുതലെന്ന് ദി ഏജ് റിപ്പോർട്ട് ചെയ്തു.
കുട്ടിൾക്കും മുതിർന്നവർക്കും RSV ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ട വേദന, പനി, തലവേദന, ചുമ, ശ്വസനസംബന്ധമായ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് RSV ബാധിച്ചവരിൽ കാണുകയെന്ന് അധികൃതർ വ്യക്തമാക്കി. RSVക്ക് വാക്‌സിൻ ലഭ്യമല്ല.
പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള നുവാക്സോവിഡ് വാക്‌സിന് പ്രൊവിഷണൽ അനുമതി നൽകിയതായി തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) വ്യക്തമാക്കി. 12 മുതൽ 17 വയസ് വരെയുള്ളവർക്ക് നൽകാനാണ് അനുമതി.
കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീന്റെ അംശം നുവാക്സോവിഡിൽ അടങ്ങിയിരിക്കുന്നു. വാക്സിനിൽ ജീവനുള്ള വൈറസ് അടങ്ങിയിട്ടില്ല എന്നും ഇതിൽ നിന്ന് കൊവിഡ് ബാധിക്കുകയില്ല എന്നും അധികൃതർ വ്യക്തമാക്കി.
Find a COVID-19 testing clinic
Register your RAT results here, if you're positive