- ഓസ്‌ട്രേലിയയില്‍ നൊവാവാക്‌സ് വാക്‌സിന്‍ ഉപയോഗിക്കാന്‍ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. 5.1 കോടി ഡോസ് വാക്‌സിനാണ് ഓസ്‌ട്രേലിയ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
- കൊവിഡ് ബാധ ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗികളെ ചികിത്സിക്കാനായി രണ്ടു മരുന്നുകള്‍ക്കും TGA അനുമതി നല്‍കി. ഉള്ളിലേക്ക് കഴിക്കാവുന്ന മരുന്നുകളാണ് ഇവ.
- പാക്‌സ്ലോവിഡ്, ലഗെവ്രിയോ എന്നീ മരുന്നുകള്‍ വരും ആഴ്ചകലില്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
- രാജ്യത്ത് പുതിയ 60 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 18ന് ശേഷം ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 2,781 പേരാണ് ആശുപത്രിയിലുള്ളത്. ബുധനാഴ്ച ഇത് 2,863 പേരായിരുന്നു.
- NSWല്‍ 30,825 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25 മരണമാണ് സംസ്ഥാനത്തുള്ളത്.
- ക്വീന്‍സ്ലാന്റില്‍ ഒമ്പതു മരണം റിപ്പോര്ട്ട് ചെയ്തു. ഇതില്‍ 18 വയസുള്ള ഒരാളുമുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള ആളായിരുന്നു ഇത്.
- കൊവിഡിനെതിരെ സുരക്ഷിതത്വം ലഭിക്കണമെങ്കില്‍ മൂന്നു ഡോസ് വാക്‌സിുമെടുക്കണമെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.
- ക്വീന്‍സ്ലാന്റില്‍ ഈ മാസം അവസാനത്തോടെ രോഗസംഖ്യ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഗോള്‍ഡ് കോസ്റ്റിലാകും ആദ്യം രോഗസംഖ്യ പീക്കിലെത്തുക.
RAT ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Quarantine and restrictions state by state
Travel
Financial help
There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:
- News and information over 60 languages at
- Relevant guidelines for your state or territory: , , , , , , .
- Information about the .