കൊവിഡ് 19 അപ്ഡേറ്റ്: ആസ്ട്രസെനക്ക വാക്സിൻ ബൂസ്റ്ററായി ഉപയോഗിക്കാൻ TGAയുടെ അനുമതി

2022 ഫെബ്രുവരി 10ലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം.

NSW Premier Dominic Perrottet

NSW Premier Dominic Perrottet Source: AAP

  • ആസ്ട്രസെനക്ക വാക്സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ പ്രാഥമിക അനുമതി നൽകി.
  • 18 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ആസ്ട്രസെനക്ക ബൂസ്റ്റർ ഉപയോഗിക്കാൻ അനുമതി
  • അതേസമയം, ഫൈസറും മൊഡേണയും തന്നെയാണ് ബൂസ്റ്റർ വാക്സിനെന്ന രീതിയിൽ മുഖ്യപരിഗണനയെന്ന് TGA വ്യക്തമാക്കി.
  • ഓസ്ട്രേലിയയിൽ 56 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
  • ന്യൂ സൗത്ത് വെയിൽസിൽ ആശുപത്രി സന്ദർശനത്തിനുള്ള വ്യവസ്ഥകൾ ഇളവു ചെയ്യുമെന്ന് പ്രീമിയർ അറിയിച്ചു. മരണാസന്നരായ രോഗികളെ പോലും ബന്ധുക്കൾക്ക് കാണാൻ കഴിയാത്തതിന്റെ പേരിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
  • മരണാസന്നരായ രോഗികൾക്കും, ഗുരുതര രോഗങ്ങളുള്ളവർക്കും, പ്രസവം കഴിഞ്ഞ സ്ത്രീകൾക്കും സന്ദർശകരെ അനുവദിക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെരോറ്റെ പറഞ്ഞു.
  • NSWൽ ആശുപത്രിയിലുള്ളവരുടെ എണ്ണം കുറഞ്ഞു. 1,906ൽ നിന്ന് 1,795 ആയാണ് കുറഞ്ഞത്. ICUവിലുള്ളവരുടെ എണ്ണം 132 ആയി കുറഞ്ഞു.
  • സംസ്ഥാനത്ത് ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 1,600 കടന്നിട്ടുണ്ട്.
  • വിക്ടോറിയയിൽ 18 വയസിനു മേൽ പ്രായമുള്ള 48 ശതമാനം പേരും ബൂസ്റ്റർ വാക്സിനെടുത്തതായി സർക്കാർ അറിയിച്ചു.
  • വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ നൂറുകണക്കിന് പേർ ന്യൂസിലാന്റ് പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. ട്രക്കുകളും ക്യാംപർ വാനുകളുമായിട്ടായിരുന്നു പ്രതിഷേധം. കാനഡയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം

  • NSWൽ 10,130 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മരണവും സ്ഥിരീകരിച്ചു.
  • വിക്ടോറിയയിൽ 9,391 കേസുകളാണ് പുതുതായുള്ളത്. 16 മരണവുമുണ്ട്. സംസ്ഥാനത്ത് 543 പേർ ആശുപത്രിയിലും, അതിൽ 75 പേർ ICUവിലുമുണ്ട്.
  • ക്വീൻസ്ലാന്റിൽ 5,845 കേസുകളും, എട്ടു മരണവും റിപ്പോർട്ട് ചെയ്തു.
  • ടാസ്മേനിയയിൽ പുതിയ കേസുകൾ 637 ആയപ്പോൾ, ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  • ACTയിൽ 500 പുതിയ കേസുകളാണുള്ളത്.
കൊവിഡ് പ്രതിരോധത്തിനായി നിലവിലുള്ള നടപടികൾ

A number of states have set up RAT registration forms.

Quarantine and restrictions state by state

Travel

 and Covid-19 and travel information 

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  


 


 



Visit the translated resources published by NSW Multicultural Health Communication Service


Testing clinics in each state and territory

 
 

Share
Published 10 February 2022 4:50pm
Updated 11 February 2022 12:04pm


Share this with family and friends