- ടാംവർത്തും ബൈറൺ ബേയും ലോക്ക്ഡൗണിൽ
- ഉൾനാടൻ വിക്ടോറിയയിലെ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി പിൻവലിക്കും
- ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ ഹബ് മെൽബണിൽ തുടങ്ങി
- ടാസ്മേനിയയിൽ QR കോഡ് ചെക്ക് ഇൻ നിർബന്ധമാക്കും
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ 283 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 64 പേർ സമൂഹത്തിൽ സജ്ജീവമായിരുന്നു. സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.
ബൈറൺ ഷയർ, റിച്ച്മണ്ട് വാലി, ലിസ്‌മോർ, ബലിന ഷയർ തുടങ്ങിയ കൗൺസിൽ മേഖലകൾ തിങ്കളാഴ്ച (ഇന്ന്) ആറ് മണി മുതൽ ലോക്ക്ഡൗൺ ചെയ്യും.
ബൈറൺ ബേയിൽ ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവിടെ കൂടുതൽ പേർ പരിശോധനക്കായി മുൻപോട്ട് വരണമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
കൂടാതെ ടാംവർത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ന്യൂ കാസിലിൽ നിന്നുള്ള ഒരു രോഗബാധിതൻ ഇവിടം സന്ദർശിച്ചതിനെത്തുടർന്ന് വൈറസ് പടരാൻ സാധ്യതയുള്ള നിരവധി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
വിക്ടോറിയ
വിക്ടോറിയയിൽ 11 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധയുമായി ബന്ധമുള്ളതാണ് ഇവ.
ഉൾനാടൻ വിക്ടോറിയയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച അർദ്ധരാത്രി (ഇന്ന്) മുതൽ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
എന്നാൽ മെൽബണിൽ ഉള്ളവർക്ക് ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.
ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ ഹബ് പടിഞ്ഞാറൻ മെൽബണിലെ മെൽട്ടണിൽ തുടങ്ങി.
കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്‌ട്രേലിയയിൽ
- ക്വീൻസ്ലാന്റിൽ നാല് പുതിയ കേസുകൾ സ്ഥിരീകരിച്ചു. തെക്ക് കിഴക്കൻ ക്വീൻസ്ലാന്റിലെ .
- കെയ്ൻസിലെയും യാരാബയിലെയും ലോക്ക്ഡൗൺ ഓഗസ്റ്റ് 11 ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് അവസാനിക്കും
- ടാസ്മേനിയയിൽ ഊബർ-ടാക്സി സേവനങ്ങൾക്ക് ഓഗസ്റ്റ് 13 വൈകിട്ട് ആറ് മണി മുതൽ QR കോഡ് ചെക്ക് ഇൻ സംവിധാനം ആവശ്യമാണ്
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at- Relevant guidelines for your state or territory: , , , , , , .
- Information about the .