- ക്വീന്‍സ്ലാന്റില്‍ ഒമ്പതു പുതിയ പ്രാദേശിക രോഗബാധ
- കെയിന്‍സിലും യാരാബയിലും ഇന്നു മുതല്‍ മൂന്നു ദിവസത്തെ ലോക്ക്ഡൗണ്‍
- NSWല്‍ 262 പുതിയ കേസുകള്‍; ഒരു മരണം
- വിക്ടോറിയയില്‍ 11 പുതിയ പ്രാദേശിക രോഗബാധ
ക്വീന്‍സ്ലാന്റ്
ക്വീന്‍സ്ലാന്റില്‍ ഒമ്പതു പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ ഏഴും ബ്രിസ്‌ബൈനിലെ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ്.
ഒരു കേസ് ഗോള്‍ഡ് കോസ്റ്റിലും, മറ്റൊരെണ്ണം കെയിന്‍സിനുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രിസ്‌ബൈന്‍ ഉള്‍പ്പെടെ തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റിലെ ലോക്ക്ഡൗണ്‍ മുന്‍ നിശ്ചയ പ്രകാരം ഇന്നു വൈകിട്ട് നാലു മണിക്ക് പിന്‍വലിക്കും. നിര്‍ബന്ധിത മാസ്‌ക് ഉപയോഗം ഉള്‍പ്പെടെ ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.
എന്നാല്‍ കെയിന്‍സിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പ്രീമിയര്‍ അനസ്താഷ്യ പലാഷേ പറഞ്ഞു.
ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാള്‍ രോഗബാധയുള്ളപ്പോള്‍ സമൂഹത്തില്‍ പത്തു ദിവസം സജീവമായിരുന്നുവെന്ന് പ്രീമിയര്‍ അറിയിച്ചു.
ഇതോടെ കെയിന്‍സ്, യാരാബാ അബോറിജിനല്‍ ഷയര്‍ കൗണ്‍സില്‍ എന്നീ മേഖലകളില്‍ മൂന്നു ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഇന്നു വൈകിട്ട് നാലു മണി മുതലാണ് ലോക്ക്ഡൗണ്‍.
ന്യൂ സൗത്ത് വെയില്‍സ്
സംസ്ഥാനത്ത് 262 പ്രാദേശിക രോഗബാധയാണ് കണ്ടെത്തിയത്.
ഒരാള്‍ കൂടി മരിക്കുകയും ചെയ്തു. 80വയസിനു മേല്‍ പ്രായമുള്ള ഒരു സ്ത്രീയാണ് മരിച്ചത്.
പെന്‍്‌റിത്ത് കൗണ്‍സിലിലെ 12 സബര്‍ബുകളെ രോഗബാധാ സാധ്യതയുള്ള മേഖലകളായി പ്രഖ്യാപിക്കുന്നതായി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറഞ്ഞു. ഇവിടെ ഇന്നു വൈകിട്ട് അഞ്ചു മണി മുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
വിക്ടോറിയ
വിക്ടോറിയയില്‍ 11 പ്രാദേശിക രോഗബാധയാണ് കണ്ടെത്തിയത്.
എല്ലാം നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ളതാണ്. എല്ലാവരും സമൂഹത്തില്‍ സജീവവുമായിരുന്നു.
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് 18-39 പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് ആസ്ട്രസെനക്ക വാക്‌സിന്‍ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാകും ഇത് ലഭ്യമാകുക.
രാജ്യത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ ഹബും വിക്ടോറിയയില്‍ തിങ്കളാഴ്ച തുടങ്ങും. മെല്‍ട്ടണിലെ ഒരു പഴയ ബണ്ണിംഗ്‌സാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ ഹബാക്കി മാറ്റിയത്.
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at- Relevant guidelines for your state or territory: , , , , , , .
- Information about the .