Latest

കൊവിഡ് അപ്‌ഡേറ്റ്: SAൽ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ $1,000 പിഴ

2022 ഓഗസ്റ്റ് ഒമ്പതിലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം.

ADELAIDE PUBLIC TRANSPORT

Face masks are still mandatory on public transport across Australian states and territories. Source: AAP / MORGAN SETTE/AAPIMAGE

Key Points
  • വിക്ടോറിയയിൽ മുപ്പത് ലക്ഷം മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യും.
  • ക്വീൻസ്‌ലാന്റിൽ അടുത്ത കൊവിഡ് തരംഗം ഡിസംബറിൽ ഉണ്ടാകുമെന്ന് പ്രവചനം.
ഓസ്‌ട്രേലിയയിൽ ചൊവ്വാഴ്ച 104 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

വിക്ടോറിയയിൽ 44 മരണങ്ങളും, ന്യൂ സൗത്ത് വെയിൽസിൽ 25 ഉം, ക്വീൻസ്ലാന്റിൽ 24 കൊവിഡ് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.

കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയ കൊവിഡ് കംപ്ലയൻസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പ് നൽകുന്നത് മുതൽ, $1000 പിഴ ഈടാക്കാൻ വരെയുള്ള അധികാരങ്ങൾ പൊതുഗതാഗത രംഗത്തുള്ള ഉദ്യോഗസ്ഥർക്ക് ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ, പൊതുഗതാഗതം ഉപയോഗിക്കുന്നവരിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ അടുത്ത നാലാഴ്ചകളിൽ നടപ്പിലാക്കും.

പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കണമെന്നുള്ള നിർദ്ദേശം ഓസ്‌ട്രേലിയിലെ എല്ലാ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും നിലവിലുണ്ട്.
വിക്ടോറിയയിൽ മുപ്പത് ലക്ഷം മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യും. N95, KN95 മാസ്‌കുകളാണ് സംസ്ഥാനത്തെ പരിശോധന കേന്ദ്രങ്ങൾ, കമ്മ്യുണിറ്റി ആരോഗ്യ ശൃംഖല, പൊതുഗതാഗത ശൃംഖല എന്നിവയിലൂടെ വിതരണം ചെയ്യുക.

ജൂലൈ 25ന് ക്വീൻസ്ലാന്റിലെ കൊവിഡ് തരംഗം ഏറ്റവും ഉയർന്ന നിരക്ക് പിന്നിട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അടുത്ത തരംഗം ഡിസംബറിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് സംസ്ഥാന ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധത്തിൽ നടപ്പിലാക്കിയിരിക്കുന്ന റെഡ് അലർട്ട് ബ്ലൂ അലർട്ടിലേക്ക് കുറയ്ക്കും. ഓഗസ്റ്റ് 15 നാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക.

ഇത് വഴി മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് നേരിടുന്ന സമ്മർദ്ദം കുറയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിൽ ഇതിനോടകം ഒരു കോടി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ പറഞ്ഞു. ഓഗസ്റ്റ് എട്ടിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 12,355 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളവരുടെ ശരാശരി പ്രായം 31 വയസ് എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരാശരി പ്രായം 83 വയസ് എന്നാണ് റിപ്പോർട്ട്.

2022ൽ ഓസ്‌ട്രേലിയയിലെ മരണകാരണങ്ങളിൽ മൂന്നാമതാണ് കൊവിഡ് എന്ന് അധികൃതർ വ്യക്തമാക്കി. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നും, ശ്വാസകോശ സംബന്ധമായി അർബുദ രോഗത്തെത്തുടർന്നും മരിച്ചവരുടെ നിരക്കിനേക്കൾ കൂടുതലാണ് കൊവിഡ് മരണസംഖ്യ.

Find a COVID-19 testing clinic

Register your RAT results here, if you're positive

Here is some help understanding

Read all COVID-19 information in your language on the

Share
Published 9 August 2022 1:57pm
Updated 9 August 2022 3:34pm
Source: SBS


Share this with family and friends