- ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 18 വെള്ളിയാഴ്ച മുതൽ ഇളവു ചെയ്യും. സൂപ്പർമാർക്കറ്റുകളിലും റീട്ടെയിൽ സ്ഥാപനങ്ങളിലും QR കോഡ് ചെക്ക് ഇൻ നിർബന്ധമാകില്ല. എന്നാൽ നൈറ്റ് ക്ലബുകൾ, ആശുപത്രികൾ, ഡിസെബിലിറ്റി കേന്ദ്രങ്ങൾ തുടങ്ങിയവയിൽ QR കോഡ് തുടരും.
- ഹോസ്പിറ്റാലിറ്റി മേഖലയിൽ അനുവദിക്കാവുന്നവരുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല.
- എല്ലാ വേദികളിലും നൃത്തവും പാട്ടും അനുവദിക്കും. സംഗീത നിശകൾ ഫെബ്രുവരി 25ന് തുടങ്ങാം.
- സാധ്യമായ സാഹചര്യങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം എന്ന നിയന്ത്രണം പിൻവലിക്കും. ജീവനക്കാർ ഓഫീസിലെത്താൻ തൊഴിലുടമയ്ക്ക് ആവശ്യപ്പെടാം.
- ഫെബ്രുവരി 25 മുതൽ ചില സാഹചര്യങ്ങളിൽ മാത്രമായിരിക്കും മാസ്ക് നിർബന്ധം. പൊതുഗതാഗതം, വിമാനങ്ങൾ, ആശുപത്രികൾ, ഡിസെബിലിറ്റി കെയർ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ മാസ്ക് ഉപയോഗിക്കണം.
- വിക്ടോറിയയിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്യും. ഹോസ്പിറ്റാലിറ്റി, വിനോദമേഖലകളിൽ അനുവദിക്കാവുന്നവരുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല.
- കടകളിലും, സൂപ്പർമാർക്കറ്റുകളിലും, സ്കൂളുകളിലുമൊന്നും QR കോഡ് ചെക്കിൻ നിർബന്ധമല്ല.
- കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അടുത്തയാഴ്ച മുതൽ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി അറിയിച്ചു.
- വാക്സിനെടുക്കാത്ത രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റൈൻ കാലാവധി കുറച്ചു. 14ൽ നിന്ന് ഏഴു ദിവസമായാണ് കുറച്ചത്. NSWലും വിക്ടോറിയയിലും ഇത് ബാധകമാണ്.
- 6-11 വയസിലെ കുട്ടികൾക്ക് മൊഡേണ വാക്സിൻ നൽകാൻ TGA പ്രാഥമിക അനുമതി നൽകി.
- NSWൽ നഴ്സുമാർക്ക് പിന്നാലെ പാരാമെഡിക് ജീവനക്കാരും പണിമുടക്കി സമരം ചെയ്തു. മെച്ചപ്പെട്ട ജോലി സാഹചര്യം ആവശ്യപ്പെട്ടാണ് സമരം.
- ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ ക്വാറന്റൈൻ നടപടിക്കായി 500 കിടക്കകളുള്ള കേന്ദ്രം പ്രവർത്തനം തുടങ്ങി. ക്വീൻസ്ലാന്റ് റീജിയണൽ അക്കൊമൊഡേഷൻ കേന്ദ്രം എന്നാണ് ഇതിന്റെ പേര്. 4.8 കോടി ഡോളർ മുടക്കി നിർമ്മിച്ച ഈ കേന്ദ്രം ഭാവിയിൽ മഹാമാരികളുണ്ടായാലും പ്രയോജനപ്പെടുമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു.
സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം
- NSWൽ 9,995 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14 മരണവുമുണ്ട്. 1,447 പേരാണ് ആശുപത്രികളിലുള്ളത്.
- വിക്ടോറിയയിൽ 8,501 പുതിയ കേസുകളും, ഒമ്പതു മരണവും സ്ഥിരീകരിച്ചു.
- ക്വീൻസ്ലാന്റിൽ 5,665 കേസുകളും, 39 മരണവും റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസത്തെ മരണമല്ല ഇതെന്ന് സർക്കാർ അറിയിച്ചു. മുമ്പ് റിപ്പോർട്ട് ചെയ്യാത്ത മരണങ്ങളാണ്.
- ടാസ്മേനിയയിൽ 680 പുതിയ കേസുകളുണ്ട്.
- ACTയിൽ 537 പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.
- സൗത്ത് ഓസ്ട്രേലിയയിൽ 1,440 കേസുകൾ രേഖപ്പെടുത്തിയപ്പോൾ, മൂന്നു പേർ മരിച്ചു.
ഓസ്ട്രേലിയയിലെ കൊവിഡ് ബാധയും പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും
A number of states have set up RAT registration forms
Quarantine and restrictions state by state
Travel
Financial help
There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:
- News and information over 60 languages at
- Relevant guidelines for your state or territory: , , , , , , .
- Information about the .