ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും പുതിയ നാല് കൊവിഡ് മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു. ക്വീൻസ്ലാന്റിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
മുതൽ ക്വീൻസ്ലാൻറ്റ്കാർക്ക് താഴെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ക്വാറന്റൈൻ ഒഴിവാക്കാം.
- കൊവിഡ് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ
- ക്ലോസ് കോൺടാക്ട് ആയതിന് ശേഷം എല്ലാ രണ്ട് ദിവസവും കൂടുമ്പോൾ നടത്തുന്ന പരിശോധനകളിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ. ഒരാഴ്ചത്തേക്ക് പരിശോധന നടത്തേണ്ടതുണ്ട്. (ദിവസം 0, 2, 4, 6)
- വീടിന് പുറത്ത് ഒരാഴ്ചത്തേക്ക് മാസ്ക് ഉപയോഗിക്കണം
- രോഗം മൂലം അപകടസാധ്യത കൂടാനിടയുള്ള പ്രദേശങ്ങൾ ഒഴിവാക്കണം (ആശുപത്രികൾ, ഏജ്ഡ് കെയർ കേന്ദ്രങ്ങൾ, ഡിസബിലിറ്റി പാർപ്പിട കേന്ദ്രങ്ങൾ, കറക്റ്റീവ് സർവീസസ് കേന്ദ്രങ്ങൾ, ഡിറ്റെൻഷൻ കേന്ദ്രങ്ങൾ)
- ക്ലോസ് കോൺടാക്ട് ആണെന്നുള്ള വിവരം തൊഴിലുടമയെ അറിയിക്കുക. സാധ്യമെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുക.
സൗത്ത് ഓസ്‌ട്രേലിയയും ക്ലോസ് കോൺടാക്ട് നിർദ്ദേശങ്ങളിൽ ഇളവ് നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഏപ്രിൽ 30 മുതൽ ഇളവുകൾ നടപ്പിലാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
കൊവിഡ് 19 കണക്കുകൾ അടങ്ങുന്ന ദിവസവുമുള്ള മാധ്യമ പ്രസ്താവനകൾ പുറത്തുവിടുന്നത് ന്യൂ സൗത്ത് വെയിൽസ് നിർത്തലാക്കി. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ ലക്ഷണമായി പലരും ഇതിനെ വിലയിരുത്തുന്നുണ്ട്.
കൊവിഡ് ഏറ്റവും ഗുരതരമായി ബാധിക്കാൻ സാധ്യതയുള്ളവർക്ക് ഫൈസറിന്റെ ഗുളികയായ പാക്‌സ്‌ലോവിഡ് (നിർമാട്രെൽവിർ, റിറ്റോണാവിർ) നൽകാൻ ലോകാരോഗ്യ സംഘടന പിന്തുണ വ്യക്തമാക്കി. അപകട സാധ്യത കൂടുതലുള്ളവർക്ക് ഏറ്റവും 'നല്ല ചികിത്സാ രീതിയാണ്' ഇതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
മെയ് 1 മുതൽ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്സ് സ്‌കീമിലൂടെ (PBS) ഓസ്‌ട്രേലിയൻ സർക്കാർ പാക്‌സ്‌ലോവിഡ് ലഭ്യമാക്കും.
Find a COVID-19 testing clinic
Register your RAT results here, if you're positive