- 80 ശതമാനം വാക്സിനേഷൻ നിരക്ക് ലക്ഷ്യമെന്ന് NSW സർക്കാർ
- ക്വീൻസ്ലാന്റിലെ ആകെ ഡെൽറ്റ കേസുകൾ 18 ആയി
- വിക്ടോറിയയിൽ നാലു കേസുകൾ; നാലും നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ളത്
- രാജ്യത്തെ 16 വയസിനു മുകളിലുള്ളവരിലെ ഒരു ഡോസ് വാക്സിനേഷൻ നിരക്ക് 40 ശതമാനം കഴിഞ്ഞു
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 239 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് നമ്പരിന് തുല്യമാണ് ഇത്.
പുതിയ കേസുകളിൽ പകുതിയിലേറെ പേരുടയും രോഗബാധയുടെ സ്രോതസ് വ്യക്തമായിട്ടില്ല. കുറഞ്ഞത് 61 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു എന്നും സർക്കാർ അറിയിച്ചു.
നിലവിൽ ICUവിൽ പ്രവേശിപ്പിച്ചിട്ടുള്ള 54 പേരിൽ 49 പേരും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിലെ ഡോ. ജെറെമി മക്കനൽറ്റി പറഞ്ഞു.
70 മുതൽ 80 ശതമാനം വരെ വാക്സിനേഷൻ നിരക്ക് ഉറപ്പാക്കുക എന്ന ദേശീയ ക്യാബിനറ്റ് പ്രഖ്യാപനം നടപ്പാക്കാനാണ് സംസ്ഥാന സർക്കാരും ലക്ഷ്യമിടുന്നതെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
സംസ്ഥാനത്തെ വാക്സിനേഷൻ ക്ലിനിക്കുകളുടെ
ക്വീൻസ്ലാന്റ്
ക്വീൻസ്ലാന്റിൽ ഒമ്പത് പ്രാദേശിക രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്.
ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇത്. 2020 ഓഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് ഇത്രയും പ്രാദേശിക രോഗബാധ.
സ്ഥിതി അതിവേഗം രൂക്ഷമാകുകയാണെന്നും, അതിനാൽ പരിശോധന നടത്താൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ജാനറ്റ് യംഗ് പറഞ്ഞു.
തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലെ 11 കൗൺസിലുകൾ മൂന്നു ദിവസത്തെ ലോക്ക്ഡൗണിലാണ്.
ഇവയെ ദേശീയ തലത്തിൽ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചതിനാൽ ഫെഡറൽ സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ലഭിക്കും.
കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ
- വിക്ടോറിയയിൽ നാലു കേസുകൾ റിപ്പോർട്ട് ചെയ്തു. നാലും നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ളവയും, പൂർണ്ണ ക്വാറന്റൈനിലുമാണ്.
- ഓസ്ട്രേലിയയിലെ 16 വയസിനു മേൽ പ്രായമുള്ള ജനങ്ങളിൽ 40 ശതമാനത്തിലേറെ പേർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തു കഴിഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കി.
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at- Relevant guidelines for your state or territory: , , , , , , .
- Information about the .