കൊവിഡ്-19 അപ്ഡേറ്റ്: പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ്; വിക്ടോറിയയിൽ ബുധനാഴ്ച മുതൽ നേരിയ ഇളവുകൾ

2021 സെപ്റ്റംബർ 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

(K-K) Fabie McGechan, Demitris van Maaren, Melanie Marsden na Joel Hutchings

Raia walio pata chanjo kamili, wachangia chakula nje mjini Sydney, Jumamosi, Septemba 25, 2021. Source: AAP Image/Dan Himbrechts

  • ന്യൂ സൗത്ത് വെയിൽസിൽ അർഹതയുള്ളവരിൽ 59.25 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു.
  • വിക്ടോറിയയിലെ ജീലോംഗ്, സർഫ് കോസ്റ്റ് എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഞായറാഴ്ച) അർദ്ധരാത്രി ലോക്ക്ഡൗൺ അവസാനിക്കും.
  • ACTയിൽ 25 പ്രാദേശിക രോഗബാധ

 

ന്യൂ സൗത്ത് വെയിൽസ് 

ന്യൂ സൗത്ത് വെയിൽസിൽ 961 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. . ഒൻപത് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Guildford, Auburn, Punchbowl, Penrith, Bankstown, Liverpool,  Bossley Park എന്നീ സബർബുകൾ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഉൾപ്പെടുന്നതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പിലെ ഡോ ജെറെമി മക്നൽട്ടി ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള മാർഗരേഖ ഈ ആഴ്ച പുറത്ത് വിടുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക് 80 ശതമാനമാകുമ്പോൾ ബാധകമാകുന്ന ഇളവുകൾ ഇതിൽ വിശദീകരിക്കും. 

അതെസമയം വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ബാധകമാകുന്ന നിർദ്ദേശങ്ങളും ഈ ആഴ്ച പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ വാക്‌സിനേഷൻ അപ്പോയ്ന്റ്മെന്റ് .

വിക്ടോറിയ

വിക്ടോറിയയിൽ 779 പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക് 80 ശതമാനമായാൽ ഉൾനാടൻ വിക്ടോറിയയിലും മെട്രോപൊളിറ്റൻ മെൽബണിലും ഏർപ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങൾക്ക് ഇളവ് നടപ്പിലാക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. സെപ്റ്റംബർ 28 നാണ് ഇതിന് സാധ്യത. ഇത് സാധ്യമാകുന്നതോടെ ബുധനാഴ്ച മുതൽ ഇളവുകൾ നടപ്പിലാകുമെന്ന് പ്രീമിയർ പറഞ്ഞു.  

വീട്ടിൽ നിന്ന് 15 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ അനുവാദമുണ്ടാകും. ഗോൾഫ്, ടെന്നീസ്, ബാസ്കറ്റ്ബോൾ തുടങ്ങിയ വീടിന് പുറത്തുള്ള വിനോദങ്ങൾ അനുവദിക്കും. എന്നാൽ എത്രപേർക്ക് പങ്കെടുക്കാം എന്നതിന് പരിധി ബാധകമായിരിക്കും. പേർസണൽ ട്രെയിനിംഗിനായി ഇളവുകൾ നടപ്പിലാക്കും. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ബാധകം. 

അതെസമയം മെൽബണിൽ ലോക്ക്ഡൗൺ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു. റാലിയിൽ നിന്ന് ഈ വ്യക്തിക്ക് രോഗം പടർന്നതാകാൻ സാധ്യതയിലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ  ജീലോംഗിൽ നിന്നുള്ള ഈ വ്യക്തി പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സമയത്ത് രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഈ വ്യക്തി റാലിയിൽ പങ്കെടുത്ത സമയവും ദിവസവും വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് ലോക്ക്ഡൗൺ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്ത മറ്റൊരാൾക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുന്ന വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിരുന്നു. 

നിങ്ങളുടെ അടുത്തുള്ള  അറിയാം.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

  • ACT യിൽ 12 വയസിന് മേൽ പ്രായമുള്ള 85 ശതമാനവും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
  • ക്വീൻസ്ലാന്റിൽ പുതിയ പ്രാദേശിക രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

If you want to travel overseas, you may be able to apply online for an exemption.  for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the  website.



Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

 
 

Pandemic disaster payment information in each state and territory:

 
 

Share
Published 26 September 2021 2:49pm
Updated 26 September 2021 4:49pm
By SBS/ALC Content
Source: SBS


Share this with family and friends