കൊവിഡ്-19 അപ്ഡേറ്റ്: QLDൽ രോഗബാധ വീണ്ടും കൂടുന്നു; ഈ മാസത്തോടെ 50% വാക്സിനേഷൻ ലക്ഷ്യമെന്ന് NSW

2021 ഓഗസ്റ്റ് മൂന്നിലെ ഓസ്ട്രേലിയയിലെ പ്രധാന കൊവിഡ് വാർത്തകൾ...

Zahanati ya chanjo ya AstraZeneca katika kitongoji cha Wattle Grove

Zahanati ya chanjo ya AstraZeneca bila miadi katika kitongoji cha Wattle Grove, NSW Source: AAP Image/Joel Carrett


  • NSWൽ ഓഗസ്റ്റ് അവസാനത്തോടെ 60 ലക്ഷം ഡോസ് വാക്സിൻ നൽകാൻ ലക്ഷ്യം
  • ക്വീൻസ്ലാന്റിലെ സജീവമായ കേസുകൾ 47 ആയി
  • വിക്ടോറിയയിൽ നാലു പുതിയ കേസുകൾ
  • ഫെഡറൽ സർക്കാർ കൂടുതൽ സഹായം പ്രഖ്യാപിച്ചു

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 199 പുതിയ പ്രാദേശിക രോഗബാധയാണ് കണ്ടെത്തിയത്. ഇതിൽ 50 പേരെങ്കിലും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ രോഗബാധ സജീവമായ കൗൺസിലുകളിലേക്ക് പോകരുതെന്ന് സമീപ പ്രദേശങ്ങളിലുള്ളവർക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. രോഗബാധ രൂക്ഷമായ പോകുന്നതിനാണ് ഈ നിയന്ത്രണം.  

ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് 60 ലക്ഷം ഡോസ് വാക്സിനുകൾ നൽകാനാണ് ലക്ഷ്യമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

നിലവിൽ 39 ലക്ഷം ഡോസുകളാണ് നൽകിയിട്ടുള്ളത്. 60 ലക്ഷം ഡോസുകളാകുമ്പോൾ ജനസംഖ്യയുടെ പകുതി പേർക്കും ഒരു ഡോസ് വാക്സിനെങ്കിലുമാകുമെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 29ന് ശേഷം ലോക്ക്ഡൗണിൽ ഇളവു നൽകുന്നതിൽ ഇത് പ്രധാന പങ്കു വഹിക്കുമെന്നും ബെറെജെക്ലിയൻ പറഞ്ഞു.

വാക്സിനേഷൻ കേന്ദ്രങ്ങളുടെ

ക്വീൻസ്ലാന്റ്

സംസ്ഥാനത്ത് പുതിയ 16 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

നിലവിലെ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ് എല്ലാ കേസുകളും.

11 കൗൺസിൽ മേഖലകളിലുള്ളവർ വീട്ടിൽ തന്നെയിരിക്കണമെന്നും, നേരിയ രോഗബാധ കണ്ടാൽ പോലും പരിശോധന നടത്താൻ തയ്യാറാകണമെന്നും ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ജാനറ്റ് യംഗ് അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 70 പേർക്ക് നോട്ടീസ് നൽകിയെന്നും, 21 പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.

കൊറോണവൈറസ് പട്ടിക ഇവിടെ കാണാം.  

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • വിക്ടോറിയയിൽ നാലു പുതിയ കേസുകൾ കണ്ടെത്തി. എന്നാൽ എല്ലാ കേസുകളും നിലവിലെ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ്. എല്ലാവരും ക്വാറന്റൈനിലുമാണ്.
  • എട്ടു മണിക്കൂറിൽ കൂടുതൽ ജോലി നഷ്ടമായവർക്ക്, ലഭിക്കുന്ന പതിവ് ആനുകൂല്യങ്ങൾക്കൊപ്പം ലഭിക്കും. ഇതിനുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കും.

ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം

ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ  വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.  


ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.

 
 

ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം

 
 

Share
Published 3 August 2021 3:31pm
By SBS/ALC Content
Source: SBS


Share this with family and friends