- സിഡ്നിയിലെ കൊവിഡ് സാഹചര്യം ദേശീയ അടിയന്തരാവസ്ഥയാണെന്ന് സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ
- വിക്ടോറിയയിൽ പുതിയ കേസുകൾ കുറവാണെങ്കിലും ലോക്ക്ഡൗൺ പിൻവലിക്കുമോ എന്ന് പറയാനാകില്ലെന്ന് സർക്കാർ
- 12-15 വയസുകാർക്ക് ഫൈസർ വാക്സിൻ നൽകാൻ അനുമതി
വിക്ടോറിയ
സിഡ്നിയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നഗരത്തിനു ചുറ്റും ഉരുക്കുവലയം പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് ആവശ്യപ്പെട്ടു.
സിഡ്നിയിലെ സാഹചര്യം ദേശീയ അടിയന്തരാവസ്ഥയാണെന്ന NSW സർക്കാരിന്റെ നിലപാട് അംഗീകരിക്കുന്നുണ്ടെന്നും, ഇത് നിയന്ത്രിക്കാൻ ദേശീയ തലത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായി അതു ചെയ്തില്ലെങ്കിൽ രാജ്യം മൊത്തം ലോക്ക്ഡൗണിലേക്ക്പോകുന്ന സ്ഥിതിയുണ്ടാകുമെന്നും ഡാനിയൽ ആൻഡ്ര്യൂസ് മുന്നറിയിപ്പ് നൽകി.
സിഡ്നിക്ക് ചുറ്റും “ഉരുക്കുവലയം” തീർത്ത് പ്രതിരോധം സജ്ജമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
കഴിഞ്ഞ വർഷത്തെ വിക്ടോറിയൻ ലോക്ക്ഡൗൺ സമയത്ത് മെൽബണിന് ചുറ്റും റോഡ് തടയലും പരിശോധനയും ഉൾപ്പെടെയുള്ള “ഉരുക്കുവലയം” തീർത്തിരുന്നു.
വിക്ടോറിയയിൽ 14 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ളതാണ് എല്ലാം.
ജൂലൈ 27 ചൊവ്വാഴ്ചവരെയാണ് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും, എല്ലാ കണക്കുകളും പരിശോധിച്ച ശേഷമേ അത് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും പ്രീമിയർ പറഞ്ഞു.
വിക്ടോറിയയിൽ വൈറസ്ബാധാ സാധ്യതയുള്ള പ്രദേശങ്ങൾ
ന്യൂ സൗത്ത് വെയിൽസ്
NSWൽ 136 പുതിയ കേസുകൾ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇത് ദേശീയ അടിയന്തരാവസ്ഥയാണെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
കംബർലാന്റ്, ബ്ലാക്ക്ടൗൺ മേഖലകളിലുള്ളവർക്ക് സർക്കാർ അധിക യാത്രാവിലക്ക് പ്രഖ്യാപിച്ചു. മാത്രമേ ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയൂ.
സംസ്ഥാനത്തെ രോഗബാധാ സാധ്യതുള്ള
യാത്രാ ബബ്ൾ
ഓസ്ട്രേലിയയുമായുള്ള യാത്രാ ബബ്ൾ നിർത്തിവയ്ക്കാൻ ന്യൂസിലന്റ് സർക്കാർ തീരുമാനിച്ചു.
ഡെൽറ്റ വൈറസ് ബാധ ഉയർത്തുന്ന ഭീഷണി വളരെ വലുതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രരി ജസീന്ത ആര്ഡൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്ന് അർദ്ധരാത്രി മുതൽ ഓസ്ട്രേലിയക്കാർക്ക് ന്യൂസിലന്റിലേക്ക് പ്രവേശനമുണ്ടാകില്ല. തിരിച്ചെത്തുന്ന ന്യൂസിലന്റുകാർ ക്വാറന്റൈൻ-ഐസൊലേഷൻ നിബന്ധനകൾപാലിക്കണം.
കുറഞ്ഞത് എട്ടാഴ്ചത്തേക്കാണ് ഈ തീരുമാനം.
കുട്ടികൾക്കും ഫൈസർ വാക്സിൻ
12 വയസു മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് ഓസ്ട്രേലിയയിൽ ഫൈസർ വാക്സിൻ നൽകാൻ TGA തത്വത്തിൽ അനുമതി നൽകി.
നിലവിൽ 16 വയസിനു മുകളിലുള്ളവർക്കാണ് വാക്സിൻ ലഭ്യമാകുന്നത്. ഡെൽറ്റ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ, ഏതൊക്കെ പ്രായവിഭാഗക്കാർക്ക് വാക്സിന് മുൻഗണന നൽകണം എന്ന കാര്യം ഇമ്മ്യൂണൈസേഷൻ ഉപദേശകസമിതിയായ ATAGI തീരുമാനിക്കും.
കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ
- സൗത്ത് ഓസ്ട്രേലിയയിൽ ഒരാൾക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. 23,500 പരിശോധനകളാണ് നടത്തിയത്.
- ക്വീൻസ്ലാന്റിൽ ഒരു ക്വാണ്ടസ് വിമാനജീവനക്കാരന് ഡെൽറ്റ വൈറസ്ബാധ സ്ഥിരീകരിച്ചു
- 40 വയസിൽ താഴെയുള്ളവർക്ക് ഫൈസർ വാക്സിൻ ലഭിക്കാൻ സെപ്റ്റംബർ-ഒക്ടോബർ വരെ കാത്തിരിക്കേണ്ടിവരുമെന്ന് TGA വ്യക്തമാക്കി.
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at- Relevant guidelines for your state or territory: , , , , , , .
- Information about the .