കൊവിഡ്-19 അപ്ഡേറ്റ്: ക്വീൻസ്ലാന്റിൽ പുതിയ ക്വാറന്റൈൻ കേന്ദ്രം; ACT ബിസിനസുകൾക്ക് ധനസഹായം നൽകുന്നു

2021 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

Members of the public wear face masks as they exercise in Sydney, Thursday, August 26, 2021.

Members of the public wear face masks as they exercise in Sydney, Thursday, August 26, 2021. Source: AAP Image/Bianca De March

  • ഉൾനാടൻ NSWലെ ലോക്ക്ഡൗൺ സെപ്റ്റംബർ 10 വരെ നീട്ടി
  • വിക്ടോറിയയ്ക്ക് 25,000 ഫൈസർ ഡോസുകൾ ലഭിച്ചു
  • ACT യിൽ ബിസിനസുകളെ സഹായിക്കാൻ ഗ്രാന്റ്
  • ക്വീൻസ്ലാൻറ് ടൂവൂമ്പയ്ക്ക് സമീപം ക്വാറന്റൈൻ കേന്ദ്രം നിർമ്മിക്കും

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 1,029 പുതിയ കൊവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്ന് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് സെപ്റ്റംബർ
13 മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.

  • വൈറസ്ബാധ കൂടുതൽ ആശങ്ക പടർത്തുന്ന 12 കൗൺസിൽ പ്രദേശങ്ങൾക്ക് പുറത്തുള്ളവർക്ക്, കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം. അഞ്ച് പേർക്ക് വരെയാണ് ഒത്തുചേരാവുന്നത്. അഞ്ച് കിലോമീറ്റർ പരിധിയും ബാധകമാണ്.
  • രോഗബാധ കൂടുതലുള്ള ഉള്ള വാക്‌സിൻ സ്വീകരിച്ചവർക്കും പുറത്ത് ഒത്തുചേരാം. എന്നാൽ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ വേണം ഇത്.
നിങ്ങൾക്ക് വാക്‌സിനേഷനായി ബുക്ക് ചെയ്യാം

വിക്ടോറിയ

വിക്ടോറിയയിൽ 80 പുതിയ പ്രാദേശിക വൈറസ്ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ 41 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

സംസ്ഥാനത്ത് ആസ്ട്രസെനക്ക വാക്‌സിനായി ബുക്ക് ചെയ്ത, 40നു താഴെ പ്രായമുള്ളവർക്ക് ഇനി ഫൈസർ വാക്‌സിൻ ലഭിക്കും. 25,000 ഫൈസർ ഡോസുകൾ വിക്ടോറിയയിൽ എത്തിയതായി കൊവിഡ് കമാണ്ടർ ജെറോൺ വീമർ പറഞ്ഞു.

നിങ്ങളുടെ സമീപത്തുള്ള ഏതെന്ന് അറിയാം.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ACTയിൽ 14 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ടെറിട്ടറിയിൽ ആകെ കേസുകളുടെ എണ്ണം 190 ആയി.

ലോക്ക്ഡൗൺ ബാധിച്ച കാൻബറയിലെ ബിസിനസുകൾക്ക് . ജീവനക്കാർ ഉള്ള ബിസിനസുകൾക്ക് 10,000 ഡോളറും, അല്ലാത്ത ബിസിനസുകൾക്ക് 4,000 ഡോളറുമാണ് ലഭിക്കുന്നത്.

നിങ്ങൾ കൊവിഡ് വാക്‌സിനേഷന് യോഗ്യരാണോ എന്ന് .

ക്വീൻസ്ലാൻറ്

ടൂവൂമ്പയ്ക്ക് സമീപം വെൽക്യാമ്പ് വിമാനത്താവളത്തിനടുത്ത് ക്വീൻസ്ലാൻറ് സർക്കാർ ക്വാറന്റൈൻ കേന്ദ്രം തുടങ്ങുന്നു.

പടിഞ്ഞാറൻ ബ്രിബൈനിൽ നിർമ്മിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. 500 ബഡ്ഡുകൾ ഉള്ള സംവിധാനം ഈ വര്ഷം അവസാനം തുടങ്ങുമെന്ന് സർക്കാർ അറിയിച്ചു.

അടുത്ത വർഷം മാർച്ചോടെ 1,000 പേരെ ഇവിടെ താമസിപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ക്വാറന്റൈൻ കേന്ദ്രത്തിന്റെ നിർമ്മാണം ഇന്ന് (വ്യാഴാഴ്ച) തുടങ്ങി.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • ടൂവൂമ്പയ്ക്ക് സമീപം വെൽക്യാമ്പ് വിമാനത്താവളത്തിനടുത്ത് പുതിയ ക്വാറന്റൈൻ കേന്ദ്രം ക്വീൻസ്ലാൻറ് സർക്കാർ തുടങ്ങുന്നു
  • നോർത്തേൺ ടെറിട്ടറിയിൽ 12 വയസിന് മേൽ പ്രായമായ എല്ലാ കുട്ടികൾക്കും ഫൈസർ വാക്‌സിൻ സ്വീകരിക്കാം

Quarantine, travel, testing clinics and pandemic disaster payment
Quarantine and testing requirements are managed and enforced by state and territory governments:

If you want to travel overseas, you may be able to apply online for an exemption.  for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the  website.



Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

 
 

Pandemic disaster payment information in each state and territory:

 
 
 

 

 

 

 

 

 

 

 

 

 


Share
Published 26 August 2021 4:14pm
By SBS/ALC Content
Source: SBS


Share this with family and friends