- സൗത്ത് ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധിച്ചിരുന്ന കുഞ്ഞ് മരിച്ചു. രണ്ടു വയസില്‍ താഴയെുള്ള കുട്ടിയാണ് മരിച്ചത്.
- ഈ കുട്ടി കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പറഞ്ഞു. ഇതേക്കുറിച്ച് കൊറോണര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
- ക്ലോസ് കോണ്‍ടാക്റ്റ് എന്നതിന് ദേശീയ തലത്തില്‍ പുതിയ നിര്‍വചനം നല്‍കാന്‍ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച ആളിനൊപ്പം അതേ വീട്ടില്‍ നാലു മണിക്കൂറിലേറെ കഴിഞ്ഞവരെയാണ് ക്ലോസ് കോണ്‍ടാക്റ്റായി കണക്കാക്കുക. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇത് നിലവില്‍ വരും.
- ക്ലോസ് കോണ്‍ടാക്റ്റ് ആകുന്നവര്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന (RAT) നടത്തണം. നെഗറ്റീവായാലും ഏഴു ദിവസം ഐസൊലേറ്റ് ചെയ്യുകയും, ആറാം ദിവസം വീണ്ടും RAT നടത്തുകയും വേണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ PCR പരിശോധന നടത്തുകയും ഏഴു ദിവസം ഐസൊലേഷനില്‍ കഴിയുകയും വേണം.
- വിക്ടോറിയയില്‍ സൗജന്യ RAT കിറ്റുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി മാര്‍ട്ടിന്‍ ഫോളി പറഞ്ഞു.
- ഒമിക്രോണ്‍ വൈറസ് ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി നല്‍കുമെന്ന് പ്രാഥമിക കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലാണ് ഈ കണ്ടെത്തല്‍.
സംസ്ഥാനങ്ങളിലെ സ്ഥിതി
- ന്യൂ സൗത്ത് വെയില്‍സില്‍ 12,226 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- വിക്ടോറിയയില്‍ 5,137 കേസുകളും 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
- ക്വീന്‍സ്ലാന്‌റിലെ കേസുകള്‍ 2,222 ആയി ഉയര്‍ന്നു.
- സൗത്ത് ഓസ്‌ട്രേലിയയില്‍ 1,347 കേസുകളാണ് ഉള്ളത്.
Quarantine and restrictions state by state:
Travel
Financial help
There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:
- News and information over 60 languages at
- Relevant guidelines for your state or territory: , , , , , , .
- Information about the .