- വെസ്റ്റേൺ ഓസ്ട്രേലിയയിൽ സ്കൂ നൽകും. കൊവിഡ് ബാധിതരുടെ ക്ലോസ് കോൺടാക്റ്റാണെങ്കിലും, ദിവസവും നെഗറ്റീവ് RAT പരിശോധനാ ഫലം കാണിച്ചാൽ സ്കൂളിലോ ജോലിക്കോ പോകാൻ അനുവദിക്കും.
- ഗതാഗതം, ഭക്ഷ്യ ഉത്പാദനം, സൂപ്പർമാർക്കറ്റുകൾ, പെട്രോൾ സ്റ്റേഷനുകൾ, കാർഷികമേഖല, മൈനിംഗ്, കെട്ടിടനിർമ്മാണം, ഏജ്ഡ് കെയർ, സ്കൂളുകൾ എന്നിവയ്ക്കാണ് ഈ ഇളവ്.
- കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ ഇത് വഴിവയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സ്യൂ എല്ലറി ചൂണ്ടിക്കാട്ടി.
- ആഗോളതലത്തിൽ കൊവിഡ് ബാധയും മരണവും കുറഞ്ഞുവരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പശ്ചിമ പസഫിക് രാജ്യങ്ങളിൽ മാത്രമാണ് രോഗബാധ കൂടുന്നത്.
- ഹോങ്കോംഗിലാണ് ഇപ്പോൾ ലോകത്തെ ഏറ്റവും ഉയർന്ന മരണനിരക്കുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ 80 വയസിനു മേൽ പ്രായമുള്ളവരിൽ പകുതിയിലേറെ പേരും വാക്സിനെടുത്തിട്ടില്ല. രോഗബാധയുടെ 87 ശതമാനവും ഏജ്ഡ് കെയറുകളിലാണ്.
- അമേരിക്കയിൽ നടക്കുന്ന ഇന്ത്യൻ വെൽസ് ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് നൊവാക്ക് ജോക്കോവിച്ച് അറിയിച്ചു. വാക്സിനെടുക്കാത്തതിനാൽ യാത്രാ അനുമതി ലഭിക്കില്ല എന്നുറപ്പായതോടെയാണ് ഇത്.
സംസ്ഥാനങ്ങളിലെ സാഹചര്യം
- ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് കേസുകൾ വീണ്ടും കൂടി. 16,288 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. നാലു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 991 പേരാണ് സംസ്ഥാനത്ത് ആശുപത്രികളിലുള്ളത്.
- വിക്ടോറിയയിൽ 188 പേർ ആശുപത്രികളിലുണ്ട്. 7,779 പുതിയ കേസുകളും എട്ടു മരണവും റിപ്പോർട്ട് ചെയ്തു.
- ടാസ്മേനിയയിൽ 1,167 പുതിയ കേസുകളാണ് ഉള്ളത്. 16 പേർ ആശുപത്രികളിലുണ്ട്.
- ACTയിൽ 821 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
- ക്വീൻസ്ലാന്റിൽ 4,751 പുതിയ കേസുകളാണ് ഉള്ളത്.
Find a COVID-19 testing clinic
Register your RAT results here, if you're positive