കൊവിഡ്-19 അപ്ഡേറ്റ്: മൂന്നൂ സംസ്ഥാനങ്ങളിൽ ICU പ്രവേശനം വീണ്ടും കൂടി

2022 ജനുവരി 27ലെ ഓസ്ട്രേലിയയിലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം.

Principal Glenn Butler takes delivery of Rapid Antigen Tests (COVID 19 Self Tests) at Mount View Primary School in Glen Waverley, Melbourne.

Principal Glenn Butler takes delivery of Rapid Antigen Tests (COVID 19 Self Tests) at Mount View Primary School in Glen Waverley, Melbourne. Source: AAP

  • മൂന്നു സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിച്ച് ICUവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വീണ്ടും കൂടി
  • NSW, ക്വീൻസ്ലാന്റ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലാണ് എണ്ണം കൂടിയത്
  • NSWൽ ബൂസ്റ്റർ ഡോസെടുക്കാൻ ബുക്ക് ചെയ്ത പലരും അതിനായി എത്തുന്നില്ലെന്ന് സർക്കാർ
  • രാജ്യത്ത് 5-11 പ്രായവിഭാഗത്തിലെ 33.4 ശതമാനം കുട്ടികൾ ഒരു ഡോസെങ്കിലും വാക്സിനെടുത്തുകഴിഞ്ഞെന്ന് ആരോഗ്യവകുപ്പ്
  • പൂർണ്ണ വാക്സിനേഷൻ എന്ന് കണക്കാക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധിതമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു
  • രാജ്യത്ത് 72 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
  • ടോംഗയിലേക്ക് സഹായമെത്തിക്കുന്ന HMAS അഡ്ലൈഡ് കപ്പലിലെ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സഹായമെത്തിക്കൽ “സമ്പർക്കരഹിത” മാർഗ്ഗത്തിലാക്കി

സംസ്ഥാനങ്ങളിലെ സാഹചര്യം

NSWൽ 17,316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 2,722 പേർ ആശുപത്രികളിലും 181 പേർ ICUവിലുമാണ്

വിക്ടോറിയയിൽ 15 മരണം സ്ഥിരീകരിച്ചു. 13,755 പുതിയ കേസുകൾ സ്ഥിരീകരിച്ചപ്പോൾ 1,057 പേർ ആശുപത്രിയിലും, 117 പേർ ICUവിലുമുണ്ട്.

ക്വീൻസ്ലാന്റിൽ 11,600 കേസുകളാണ് സ്ഥിരീകരിച്ചത്. 15 മരണവുമുണ്ട്. 829 പേർ ആശുപത്രിയിലും 48 പേർ ICUവിലും.

സൗത്ത് ഓസ്ട്രേലിയയിൽ 1,953 പുതിയ കേസുകൾ കൂടി കണ്ടെത്തി. ആശുപത്രിയിൽ 288 പേരായി തുടരുന്നു. 27 പേർ ICUവിൽ

ACTയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 73 ആയി ഉയർന്നു. ICUവിൽ നാലു പേരാണ്.

കൊവിഡ് പ്രതിരോധത്തിനായി ഇപ്പോഴുള്ള നടപടികൾ മലയാളത്തിൽ അറിയാൻ


A number of states have set up RAT registration forms.

Quarantine and restrictions state by state

Travel

 and Covid-19 and travel information 

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  

Visit the translated resources published by NSW Multicultural Health Communication Service


Testing clinics in each state and territory

 
 
 


Share
Published 27 January 2022 6:09pm


Share this with family and friends