Key Points
- മാതാപിതാക്കളെ ലക്ഷ്യമിട്ട് കുട്ടികളെ ബാധിക്കുന്ന വൈറസ് രോഗങ്ങളെക്കുറിച്ച് ഗാനം പുറത്തിറക്കി
- ഓസ്‌ട്രേലിയയിലെ കൊവിഡ് മരണനിരക്ക് 13,000 കടന്നു.
- ആഗോള കൊവിഡ് കേസുകളിൽ 24 ശതമാനം കുറവുള്ളതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ഓസ്‌ട്രേലിയയിൽ പുതിയ 73 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിൽ 27 മരണങ്ങളും, ന്യൂ സൗത്ത് വെയിൽസിൽ 22 ഉം, ക്വീൻസ്ലാന്റിൽ 14 മരണങ്ങളും വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ആകെ മരണസംഖ്യ 13,229 ലേക്ക് ഉയർന്നു.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ
ഓസ്‌ട്രേലിയയിലെ ആശുപത്രികളിൽ ഇപ്പോഴും കടുത്ത സമ്മർദ്ദം നേരിടുന്നതായി ആരോഗ്യമന്ത്രി മാർക്ക് ബട്ലർ എബിസിയോട് പറഞ്ഞു. ഒമിക്രോൺ വകഭേദം മൂലമുള്ള കേസുകളും, ഫ്ലൂ കേസുകളും കണക്ക്കൂട്ടിയതിലും മുൻപ് ഏറ്റവും ഉയർന്ന നിരക്കിലെത്തിയെങ്കിലും ആശുപത്രികളിൽ സമ്മർദ്ദം നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാമാരി അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊവിഡ് രോഗം ഫ്ലൂ ബാധപോലെ ഒരു സീസണൽ അസുഖമായി മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിൽ വൈറസുകളിൽ നിന്നുണ്ടാകുന്ന അസുഖങ്ങൾ കുറയ്ക്കാൻ മാതാപിതാക്കൾക്ക് എന്തെല്ലാം ചെയ്യാം എന്ന കാര്യം ഉൾപ്പെടുത്തി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത് ആൻഡ് ഏജ്ഡ് കെയർ ഗാനം പുറത്തിറക്കി. ഐ ഗോട്ട് യൂ (I Got You) എന്നാണ് ഗാനത്തിന്റെ പേര്.
സൗത്ത് ഓസ്‌ട്രേലിയക്കാർക്ക് ശനിയാഴ്ച കൊവിഡ് വാക്‌സിനും ബൂസ്റ്റർ ഡോസും സ്വീകരിക്കുന്നതിനായി ഈസ്റ്റ് അഡ്‌ലെയ്ഡ് സ്‌കൂൾ, വൈറ്റ്‌ഫ്രിയേഴ്‌സ് കാത്തലിക് സ്‌കൂൾ, ബെറി പ്രൈമറി സ്‌കൂൾ, പൂരക പ്രൈമറി സ്‌കൂൾ, മാഗിൽ പ്രൈമറി സ്‌കൂൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുള്ളതായി അധികൃതർ പറഞ്ഞു. രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെയാണ് ലഭ്യമാകുക.
ആഗോള കൊവിഡ് കേസുകളുടെ നിരക്കിൽ 24 കുറവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഓഗസ്റ്റ് 14 മുതലുള്ള ആഴ്ചയിലെ നിരക്കിലാണ് കുറവ് റിപ്പോർട്ട് ചെയ്തത്.
ഈ കാലയളവിൽ, ജപ്പാൻ, കൊറിയ, അമേരിക്ക, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന ആഗോള കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. .
The WHO is currently monitoring 200 lineages of Omicron.
Find a COVID-19 testing clinic
Register your RAT results here, if you're positive
Read all COVID-19 information in your language on the