ഓസ്‌ട്രേലിയയിൽ പുതിയ 69 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ 30 മരണങ്ങളും, വിക്ടോറിയയിലും ക്വീൻസ്ലാന്റിലും 19 മരണങ്ങൾ വീതവുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് അധികൃതർ വ്യാഴാഴ്ച സ്ഥിരീകരിച്ചു.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും, ഡിസബിലിറ്റിയുള്ളവർക്കും തണുപ്പ് കാലത്ത് കൊവിഡ് ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്യുന്നതായി ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (ATAGI) അറിയിച്ചു. മേയ് 30 മുതലാണ് നാലാം ഡോസ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. 16നും -64നും ഇടയിൽ പ്രായമുള്ളവർക്കാണ് ഇത് നടപ്പിലാക്കുക.
ഇതേ പ്രായ പരിധിയിൽപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് നാലാം ഡോസ് നിർദ്ദേശിക്കുന്നില്ല എന്ന് ATAGI വ്യക്തമാക്കി.
പുതിയ നിർദ്ദേശം പതിനഞ്ച് ലക്ഷം പേർക്ക് ബാധകമാകുമെന്നാണ് കണക്കുകൾ.
അപകട സാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കാണ് നാലാം ഡോസ് ലഭ്യമാകുക. 65 വയസും മുകളിലും പ്രായമുള്ളവർ, ഏജ്ഡ് കെയർ കേന്ദ്രങ്ങളിലുള്ളവർ, ഡിസബിലിറ്റി കേന്ദ്രങ്ങളിലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ കൂടാതെ ആദിമവർഗ സമൂഹത്തിൽപ്പെട്ട 50 വയസിന് മേൽ പ്രായമുള്ളവർ എന്നിവർക്കാണ് നാലാം ഡോസിന് അർഹതയുണ്ടാവുക.
ന്യൂ സൗത്ത് വെയിൽസ് ആശുപത്രികളിൽ നടപ്പിലാക്കുന്നതിന് സമാനമായി ക്വീൻസ്ലാന്റിലും കൊവിഡ് പരിശോധനക്കൊപ്പം ഫ്ലൂ പരിശോധനയും നടത്താൻ പദ്ധതി പ്രഖ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.
Find a COVID-19 testing clinic
Register your RAT results here, if you're positive
This story is also available in other languages.
SHOW LANGUAGES