Key Points
- കുരുങ്ങുപനിക്കെതിരെയുള്ള 450,000 ഡോസ് വാക്‌സിൻ ഓസ്‌ട്രേലിയ കരസ്ഥമാക്കി.
- ഓസ്‌ട്രേലിയ, ജപ്പാൻ, കൊറിയ ഉൾപ്പെടുന്ന പടിഞ്ഞാറൻ പസഫിക് മേഖലയിൽ കൊവിഡ് കേസുകൾ 20 ശതമാനം വർദ്ധിച്ചു.
ഓസ്‌ട്രേലിയയിൽ പുതിയ 85 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ 33 ഉം, ക്വീൻസ്ലാന്റിൽ 31 ഉം, വിക്ടോറിയയിൽ ഒൻപതും മരണങ്ങളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
ഓസ്‌ട്രേലിയയിൽ കൊവിഡ്, മങ്കിപോക്സ്, കുളമ്പുരോഗം എന്നിവയെ പ്രതിരോധിക്കാൻ എന്തെല്ലാം നടപടികൾ കൂടുതലായി സ്വീരിക്കണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ആന്തണി അൽബനീസി ദേശീയ ക്യാബിനറ്റുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി.
രാജ്യത്ത് നിലവിലെ ഒമിക്രോൺ തരംഗം ഏറ്റവും ഉയർന്ന വ്യാപന നിരക്ക് അല്ലെങ്കിൽ 'പീക്ക്' ചെയ്തതായി കരുതുന്നുവെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ലർ പറഞ്ഞു.
മുൻപ് കണക്ക്കൂട്ടിയതിലും നേരെത്തെയാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ഇപ്പോൾ സ്ഥിരീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ അവധി കേസുകൾ കുറയാനുള്ള കാരണമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മങ്കിപോക്‌സിനെതിരെയുള്ള 450,000 ഡോസ് വാക്‌സിൻ കരസ്ഥമാക്കിയിട്ടുള്ളതായി ബട്ലർ യോഗത്തിൽ വ്യക്തമാക്കി. 220,000 ഡോസുകൾ അടങ്ങുന്ന ആദ്യ ബാച്ച് ഈ ആഴ്ച എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങൾക്കും ടെറിറ്ററികൾക്കും വൈകാതെ ഇവ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കുരങ്ങുപനി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പൊതുജനത്തിലേക്ക് എത്തിക്കുന്നതിനും, പ്രതിരോധത്തിൽ നേതൃത്വം നൽകുന്നതിനുമായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ചതിന് 3,000 ത്തോളം കുട്ടികൾക്ക് പിഴ ചുമത്തിയ ന്യൂ സൗത്ത് വെയിൽസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി UNSW യുടെ നിയമ-നീതി ഫാക്കൽറ്റിയിലെ സീനിയർ ലക്ചറർ ഡോ നോം പെലെഗ് രംഗത്ത്.
പിഴ ചുമത്തിയ നടപടി പിൻവലിക്കാത്തതിനെ അദ്ദേഹം അപലപിച്ചു.
കുട്ടികൾക്ക് പിഴ ചുമത്തിയത് വഴി കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെ ലംഘനം നടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
.
ന്യൂ സൗത്ത് വെയിൽസിൽ നിലവിലെ ഒമിക്രോൺ വ്യാപനം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പറഞ്ഞു.
ആഗോള തലത്തിലും കേസുകൾ കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചകൾക്ക് മുൻപുള്ള നിരക്കിനേക്കാൾ ഒൻപത് ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എന്നാൽ പ്രതിവാര കേസുകളിൽ ഓസ്‌ട്രേലിയ, ജപ്പാൻ, കൊറിയ ഉൾപ്പെടുന്ന പടിഞ്ഞാറൻ പസഫിക് മേഖലയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജപ്പാൻ, അമേരിക്ക, കൊറിയ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ആഴ്ച ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് റിപ്പോർട്ട് ചെയ്തത്.
Find a COVID-19 testing clinic
Register your RAT results here, if you're positive