Latest

കൊവിഡ് അപ്‌ഡേറ്റ്: കൊവിഡ് സേഫ് ആപ്പിൻറെ പ്രവർത്തനം നിർത്തി; അമേരിക്ക പുതിയ കൊവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചു

2022 ഓഗസ്റ്റ് പത്തിലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം..

AUSTRALIA CORONAVIRUS COVID-19

കൊവിഡ് ബാധിച്ചവരെയും അവരുടെ സമ്പർക്കപ്പട്ടികയും കണ്ടെത്തുന്നതിനായാണ് COVIDSafe ആപ്പ് രൂപകൽപ്പന ചെയ്തത്. Source: AAP / LUKAS COCH/AAPIMAGE

Key Points
  • കൊവിഡ് സേഫ് ആപ്പ് ഉപകാരപ്രദമല്ലെന്ന് ഫെഡറൽ ആരോഗ്യമന്ത്രി
  • ACTയിലെ കൺസഷൻ കാർഡ് ഉടമകൾക്ക് പ്രാദേശിക ലൈബ്രറികളിൽ നിന്ന് സൗജന്യ RAT കിറ്റുകൾ ലഭ്യമാകും
  • ജപ്പാൻജ്വരത്തിനുള്ള വാക്സിൻ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുമെന്ന് വിക്ടോറിയ
  • വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ എല്ലാ കുടുംബങ്ങൾക്കും 20 സൗജന്യ RAT കിറ്റുകൾ
ഓസ്‌ട്രേലിയയിൽ പുതിയ 124 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിൽ 52ഉം, ക്വീൻസ്ലാന്റിൽ 35ഉം, ന്യൂ സൗത്ത് വെയിൽസിൽ 30ഉം മരണങ്ങളാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.

വിക്ടോറിയയിലെ 52 മരണങ്ങളിൽ 40 എണ്ണം കഴിഞ്ഞയാഴ്ചയിലും, 10 എണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുൻപും സംഭവിച്ചതാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ


കൊവിഡ് കേസുകൾ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്ത കൊവിഡ് സേഫ് ആപ്പ് ഉപേക്ഷിക്കുകയാണെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ആരംഭിച്ച കോവിഡ് സേഫ് ആപ്പ് ഫലപ്രദമല്ലെന്നും, ഉപകാരമില്ലാത്തതാണെന്നും ഫെഡറൽ ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ പറഞ്ഞു.
കൊവിഡ്സേഫ് ആപ്പിനായി മുൻ സർക്കാർ 21 മില്യൺ ഡോളർ ചെലവഴിച്ചു. ആപ്പ് വഴി രണ്ട് പോസിറ്റീവ് കേസുകളും, 17 അടുത്ത സമ്പർക്കപ്പട്ടികയുമാണ് തിരിച്ചറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ എല്ലാ കുടുംബങ്ങൾക്കുംും ഓഗസ്റ്റ് 15 മുതൽ 20 സൗജന്യ RAT കിറ്റുകൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ.
നിലവിലുള്ള ഡ്രൈവ്-ത്രൂ കളക്ഷൻ പോയിൻറുകൾ, മെട്രോപൊളിറ്റൻ ഏരിയയിലെ കൊവിഡ് വാക്‌സിനേഷൻ ക്ലിനിക്കുകൾ, പ്രാദേശിക മേഖലകളിലെ കൊവിഡ് ടെസ്റ്റിംഗ് ക്ലിനിക്കുകൾ എന്നിവടങ്ങളിൽ നിന്നും RAT കിറ്റുകൾ ലഭ്യമാകും.

ജപ്പാൻജ്വരത്തിനുള്ള വാക്സിൻറെ്ള യോഗ്യതാ മാനദണ്ഡങ്ങൾ വിക്ടോറിയൻ സർക്കാർ വിപുലീകരിച്ചു. Mildura, Swan Hill, Gannawarra, Campaspe, Moira, Greater Shepparton, Indigo, Wodonga എന്നീ പ്രാദേശിക സർക്കാർ മേഖലകളിൽ താമസിക്കുന്നവരും, ജോലി ചെയ്യുന്നവരുമായ 50-നും 65-നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിരോധ മരുന്ന് ലഭ്യമാകും.
തിരഞ്ഞെടുത്ത ജിപി ക്ലിനിക്കുകളിൽ നിന്നും, കോവിഡ് വാക്‌സിനേഷൻ ഹബ്ബുകളിൽ നിന്നുമാണ് സൗജന്യ വാക്‌സിനുകൾ ലഭ്യമാകുക.

കൺസഷൻ കാർഡ് ഉടമകൾക്ക് പ്രാദേശിക ലൈബ്രറികളിൽ നിന്ന് മൂന്ന് സൗജന്യ RAT കിറ്റുകൾ ലഭ്യമാകുമെന്ന് ACT സർക്കാർ അറിയിച്ചു.
കൊവിഡ് രോഗലക്ഷണങ്ങളുള്ളവർ ഗാരൻ സർജ് സെൻററിൽ നിന്ന് RAT കിറ്റുകൾ ശേഖരിക്കുകയും, PCR പരിശോധനക്ക് വിധേയമാകുകയും ചെയ്യണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കൊവിഡ് പരിശോധന സംവിധാനം വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്.
കൊവിഡ് വൈറസിൻറെ സാന്നിധ്യം, വാക്സിൻ പ്രതിരോധശേഷി എന്നിവ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ പരിശോധനാ സംവിധാനം. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം പുതിയ പരിശോധനക്ക് ഇത് വരെ ലഭിച്ചിട്ടില്ല.
Find a COVID-19 testing clinic

Register your RAT results here, if you're positive

Here is some help understanding

Read all COVID-19 information in your language on the

Share
Published 10 August 2022 4:09pm
Updated 10 August 2022 6:12pm
Source: SBS


Share this with family and friends