Key Points
- ഐസൊലേഷൻ കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം
- ഐസൊലേഷൻ കാലാവധി പൂർണമായും എടുത്തുക്കളയണമെന്ന് ഹെൽത് സർവീസസ് യൂണിയൻ
- വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലും 25 അടിയന്തര സേവന കേന്ദ്രങ്ങൾ വീതം തുടങ്ങും
ഓസ്‌ട്രേലിയയിൽ 77 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ 37 മരണങ്ങളും, വിക്ടോറിയയിലും ക്വീൻസ്ലാന്റിലും 18 മരണങ്ങൾ വീതവുമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
കൊവിഡ് ബാധിച്ചതിന് ശേഷമുള്ള ഐസൊലേഷൻ കാലാവധി കുറയ്ക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ സംസ്ഥാനങ്ങളിലെയും ടെറിറ്ററികളിലെയും നേതാക്കൾക്ക് ധാരണയിലെത്താൻ കഴിഞ്ഞില്ല.
ബുധനാഴ്ച ഈ വിഷയം ദേശീയ ക്യാബിനറ്റിൽ ചർച്ചയ്ക്ക് എടുക്കുന്നതിന് മുന്നോടിയായി വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്.
ഐസൊലേഷൻ ഏഴ് ദിവസത്തിൽ നിന്ന് അഞ്ചു ദിവസമായി കുറയ്ക്കണമെന്നാണ് ആവശ്യം.
ഓസ്‌ട്രേലിയൻ ഹെൽത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി നിർദ്ദേശത്തെ പിന്തുണയ്ക്കുകയാണെങ്കിൽ വിക്ടോറിയ, ക്വീൻസ്ലാൻറ്, ടാസ്മേനിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നീ പ്രദേശങ്ങൾ കാലാവധി കുറയ്ക്കുന്ന കാര്യം പരിഗണിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
അതെസമയം നിർബന്ധിത ഐസൊലേഷൻ പൂർണമായും എടുത്തുമാറ്റണമെന്ന് ഹെൽത് സർവീസസ് യൂണിയൻ ദേശീയ പ്രസിഡണ്ട് ജെറാർഡ് ഹെയ്‌സ് എബിസിയോട് പറഞ്ഞു. കൊവിഡിനെ ഫ്ലൂ ബാധ പോലെ കണക്കാക്കണമെന്നും ഐസൊലേഷൻ പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര വിഭാഗങ്ങളിൽ നേരിടുന്ന സമ്മർദ്ദം കുറയ്ക്കാൻ വിക്ടോറിയ ന്യൂ സൗത്ത് വെയിൽസ് എന്നീ സംസ്ഥാനങ്ങളിൽ 25 അടിയന്തര സേവന കേന്ദ്രങ്ങൾ വീതം തുടങ്ങും.
മാരകമല്ലാത്ത അണുബാധ, ഒടിവുകൾ, പൊള്ളൽ തുടങ്ങിയവയ്ക്ക് ജിപി മാരുടെ സഹകരണത്തോടെ സൗജന്യ ചികിത്സ നൽകാനാണ് ഉദ്ദേശിക്കുന്നത്.
കൊവിഡ് മഹാമാരി കുട്ടികളെ ഏതെല്ലാം രീതിയിൽ ബാധിച്ചു എന്നത് സംബന്ധിച്ച് നാഷണൽ മെന്റൽ ഹെൽത് കമീഷൻ പഠനം നടത്തി. 2022 തുടക്കത്തിൽ ഒൻപത് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ നിന്നാണ് ഈ വിഷയത്തിൽ പ്രതികരണം തേടിയത്.
ഏകദേശം 41 ശതമാനം കുട്ടികളും തങ്ങളുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് മറുപടി നൽകിയത്.
സാമൂഹിക ഇടപെടൽ, മറ്റു ബന്ധുക്കളുമായുള്ള ഇടപെടൽ ഇവയെല്ലാം തടസ്സപ്പെട്ടത് കുട്ടികളെ ബാധിച്ചതായി പഠനം കണ്ടെത്തി.
റിമോട്ട് ലേർണിംഗ് മടുപ്പ് ഉളവാക്കിയതായി നിരവധി കുട്ടികൾ വെളിപ്പെടുത്തി. ആവശ്യത്തിനുള്ള പിന്തുണയുടെ കുറവും, സാങ്കേതിക വിദ്യയുടെ കുറവും ഒട്ടേറെപ്പേർക്ക് പ്രതിസന്ധിക്ക് കാരണമായി.
അതെസമയം ചില കുട്ടികൾ റിമോട്ട് ലേർണിംഗിന്റെ ഗുണങ്ങളെക്കുറിച്ച് അനുഭവങ്ങൾ പങ്കുവച്ചു. അവരവരുടെ സൗകര്യത്തിനുള്ള പഠനം, കൂടുതൽ ശ്രദ്ധ, മെച്ചപ്പെട്ട ഫലം എന്നിവ ഇവർ ചൂണ്ടിക്കാട്ടി.
കുട്ടികൾക്കും കുടുംബങ്ങൾക്കും സ്കൂളുകളിൽ നിന്നും, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും നിലവിൽ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട പിന്തുണ ആവശ്യമാണെന്ന് പഠനം വിലയിരുത്തി.
Kids Helpline: 1800 55 1800
Beyond Blue: 1300 22 4636
Find a Long COVID clinic
Find a COVID-19 testing clinic
Register your RAT results here, if you're positive
Read all COVID-19 information in your language on the