കൊവിഡ്-19 അപ്‌ഡേറ്റ്: ഓസ്ട്രേലിയയിൽ പ്രതിദിന കൊവിഡ് കേസുകൾ റെക്കോർഡ് നിലയിൽ

2021 ഡിസംബര്‍ 16ലെ ഏറ്റവും പ്രധാന കൊവിഡ് വാര്‍ത്തകള്‍...

90% des 16 ans et plus sont totalement vaccinés en Australie.

Source: AAP Image/Bianca De Marchi

  • ഓസ്ട്രേലിയയിൽ മഹാമാരി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്ക്  ഇന്ന് രേഖപ്പെടുത്തി.
  • NSW സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക് ഇന്ന് രേഖപ്പെടുത്തി. ഇതിൽ മൂന്നിലൊന്ന് കൊവിഡ് കേസുകളും ഹണ്ടർ ന്യൂ ഇംഗ്ലണ്ട് മേഖലയിലാണ്.
  • ന്യൂകാസിലിലെ മറ്റൊരു പബ്ബ് കൂടി വൈറസ് പകർന്നിട്ടുണ്ടാകാൻ  സാധ്യതയുള്ള സ്ഥലമായി NSW ആരോഗ്യ വകുപ്പ് കണ്ടെത്തി. പബ്ബ് അടച്ചു.
  • മഹാമാരി മൂലമുള്ള ചിലവ് കൂടിയതിനാൽ NSWൽ 19.5 ബില്യൺ ഡോളറിന്റെ കമ്മി ബജറ്റ്.
  • വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ പൊതുജനം വിവേകത്തോടെ പ്രവർത്തിക്കണമെന്ന് ക്വീൻസ്‌ലാന്റ് ആരോഗ്യമന്ത്രി യീവറ്റ് ദാത്ത്.
  • ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് കൊവിഡ് സ്ഥിരീകരിച്ചു. പാറ്റ് അഡ്‌ലെയ്ഡ് ടെസ്റ്റിൽ കളിക്കില്ല.
  • ന്യൂസിലാൻറിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ നിരക്ക്  90 ശതമാനത്തിലെത്തി.
വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകൾ

വിക്ടോറിയയിൽ 1,622 പ്രാദേശിക കേസുകളും, ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചു.

NSW-ൽ 1,742 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി.

ക്വീൻസ്‌ലാൻറിൽ 22 പുതിയ വൈറസ് ബാധകൾ രേഖപ്പെടുത്തി, ഇതിൽ 18 എണ്ണം പ്രാദേശിക കേസുകളാണ്. 

ACT 11 കൊവിഡ് കേസുകളും ടാസ്മേനിയ ഒരു കേസും റിപ്പോർട്ടു ചെയ്തു.

Quarantine and restrictions state by state:

Travel

 and Covid-19 and travel information 

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  



 


 





Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

 
 

Share
Published 16 December 2021 5:25pm
Updated 16 December 2021 5:27pm
By SBS/ALC Content
Source: SBS


Share this with family and friends