കൊവിഡ്-19 അപ്ഡേറ്റ്: ഫൈസർ ബൂസ്റ്റർ ഡോസിന് അന്തിമ അനുമതി; നവംബർ 8 മുതൽ വിതരണം തുടങ്ങും

2021 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

PM Morrison

Speaking from Parliament House, Canberra, PM Scott Morrison said that Australians will be able to travel overseas from next Monday. Source: AAP

  • ഫൈസർ ബൂസ്റ്റർ ഡോസുകൾ നവംബർ എട്ട് മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
  • വിക്ടോറിയയിൽ ഡെൽറ്റ പടർന്നതിന് ശേഷം ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തു
  • വാക്‌സിനേഷൻ സ്വീകരിക്കാത്ത 150 പൊലീസുകാരെ ക്വീൻസ്ലാൻറ് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഓസ്‌ട്രേലിയയിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള ഫൈസർ വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് ATAGI അന്തിമ അനുമതി നൽകി. നവംബർ എട്ട് മുതൽ വിതരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു.

ഓസ്‌ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻസ് (ATAGI) ആണ് അനുമതി നൽകിയത്.

ഇതോടെ നവംബർ എട്ട് മുതൽ രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും. ഏജ്ഡ് കെയറിലും ഡിസബിലിറ്റി കെയറിലും കഴിയുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഇവർക്ക് ഇന്ന് (വ്യാഴാഴ്ച) മുതൽ നല്കി തുടങ്ങും.

വിക്ടോറിയ

വിക്ടോറിയയിൽ 1,923 കൊവിഡ് കേസുകളും 25 മരണങ്ങളും സ്ഥിരീകരിച്ചു. ഡെൽറ്റ വേരിയന്റ്റ് പടർന്നുപിടിച്ച ശേഷം സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്.

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ ഇളവുകൾ നടപ്പാക്കും.

കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഇളവുകൾ ആവശ്യമായവർ ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ രജിസ്റ്ററിൽ നിന്ന് തെളിവ് സമർപ്പിക്കണമെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 293 പുതിയ കേസുകളും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു.

ഡാർലിംഗ്ഹസ്റ്റിലുള്ള സിറ്റി ജിമ്മുമായി ബന്ധപ്പെട്ടുള്ള വൈറസ്ബാധയിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്ടോബർ 18നും 23നുമിടയിലോ, ഒക്ടോബർ 25നോ ജിം സന്ദർശിച്ചവരെ കാഷ്വൽ കോൺടാക്ട് ആയാണ് കണക്കാക്കുന്നതെന്നും, ഇവർ ഉടൻ പരിശോധനക്ക് വിധേയരായി ഐസൊലേറ്റ് ചെയ്യണമെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് രോഗബാധാ സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് വെള്ളിയാഴ്ച മുതൽ സർവീസ് NSW ആപ്പ് വഴി വിവരം ലഭിക്കുമെന്ന് കസ്റ്റമർ സർവീസ് മന്ത്രി വിക്ടർ ഡൊമിനല്ലോ അറിയിച്ചു.

നിങ്ങളുടെ സമീപത്തുള്ള  അറിയാം

ക്വീൻസ്ലാൻറ്

ഒക്ടോബർ നാലിന് മുൻപായി നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണമെന്ന നിർദ്ദേശം പാലിക്കാത്ത 150 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

  • രാജ്യത്തെ എല്ലാ ഫാർമസികളിലും നവംബർ എട്ട് മുതൽ ഫൈസർ വാക്‌സിന്റെ എല്ലാ ഡോസുകളും ലഭ്യമാകും.
  • ACT യിൽ എട്ട് പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു
  • രാജ്യത്ത് ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

If you want to travel overseas, you may be able to apply online for an exemption.  for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the  website.



Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

 
 

Pandemic disaster payment information in each state and territory:

 
 

Share
Published 28 October 2021 3:20pm
By SBS/ALC Content
Source: SBS


Share this with family and friends