Highlights:
- അഞ്ച് വയസിൽ താഴെയുള്ള എഴുപതിനായിരം കുട്ടികൾക്ക് സെപ്റ്റംബർ 5 മുതൽ കൊവിഡ് വാക്സിൻ ലഭ്യമാകും
- ആൻറിവൈറൽ മരുന്നായ പാക്‌സ്‌ലോവിഡിൻറെ കാലാവധി 12 മാസത്തിൽ നിന്ന് 18 മാസമായി TGA നീട്ടി
ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള ദുർബല വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കാണ് മൊഡേണയുടെ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയത്.
ഭിന്നശേഷിക്കാർ, പ്രതിരോധശേഷിക്കുറവുള്ളവർ, സങ്കീർണ്ണവും ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങി ഏകദേശം 70,000 കുട്ടികൾക്ക് സെപ്റ്റംബർ 5 മുതൽ വാക്സിൻ ലഭ്യമാകുമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി മാർക്ക് ബട്ട്ലർ പറഞ്ഞു.
എട്ട് ആഴ്ചയുടെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ നൽകുവാനാണ് നിലവിലെ തീരുമാനം.
ആരോഗ്യ സ്ഥിതി പരിഗണിച്ച് ചില കുട്ടികൾക്ക് മൂന്നാമത്തെ ഡോസിന് അർതഹയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
6 മാസം മുതൽ 5 വയസ്സ് വരെയുളള ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കുട്ടികൾക്ക് നിലവിൽ ATAGI കൊവിഡ് വാക്സിൻ ശുപാർശ ചെയ്യുന്നില്ല. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൻറെ പ്രയോജനങ്ങൾ ATAGI നിരീക്ഷിക്കുകയാണ്ഫെഡറൽ ആരോഗ്യ വകുപ്പ് മന്ത്രി മാർക്ക് ബട്ലർ
കുട്ടികൾക്കായുള്ള അഞ്ച് ലക്ഷം ഡോസുകൾ ഓസ്ട്രേലിയ വാങ്ങിയിട്ടുണ്ടെന്നും , ഈ ആഴ്ച അവസാനത്തോടെ പീഡിയാട്രിക് വാക്സിനുകൾ രാജ്യത്ത് എത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിലെയും, ടെറിട്ടറികളിലെയും ആശുപത്രികൾ വഴിയാകും വാക്സിൻ വിതരണം ചെയ്യുക. GP ക്ലിനിക്കുകളിലൂടെ വാക്സിൻ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.
വാക്സിൻ ദാതാക്കളുമായി രക്ഷിതാക്കൾ ഇപ്പോൾ ബന്ധപ്പെടരുതെന്നും, ഈ മാസം അവസാനത്തോടെയാകും വാക്സിൻ വിതരണത്തിനായുള്ള ബുക്കിംഗ് ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
യുഎസിനും കാനഡക്കും പുറമെ ചില ഏഷ്യൻ രാജ്യങ്ങളും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ പുതിയ 66 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ 39 മരണങ്ങൾ ന്യൂ സൗത്ത് വെയിൽസിലും, ആറ് വീതം മരണങ്ങൾ ക്വീൻസ്ലാന്റിലും, വിക്ടോറിയയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ .
ആൻറിവൈറൽ മരുന്നായ പാക്‌സ്‌ലോവിഡിൻറെ കാലാവധി 12 മാസത്തിൽ നിന്ന് 18 മാസമായി TGA നീട്ടി. മരുന്ന് 25 ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിക്കണമെന്നും TGA നിർദ്ദേശിച്ചു.
Find a COVID-19 testing clinic
Register your RAT results here, if you're positive