വിക്ടോറിയയിൽ 179 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.
അഞ്ചാഴ്ചക്കിടയിൽ ഇതാദ്യമായാണ് ഒരു ദിവസത്തെ രോഗബാധ 200ൽ താഴേക്ക് കുറയുന്നത്. ജൂലൈ 13ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് രോഗബാധയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്തെ പരിശോധനാ നിരക്കിലും ഇടയ്ക്ക് കുറവുണ്ടായെങ്കിലും, ഇത് വീണ്ടും മെച്ചപ്പെട്ടതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
ഇരുപതിനായിരത്തിലേറെ പേരാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം ഇരുപതുലക്ഷം കടന്നു.
അതേസമയം, ഒമ്പതു പേർ കൂടി മരിച്ചതായും പ്രീമിയർ അറിയിച്ചു. ഇതിൽ ഏഴു പേരും ഏജ്ഡ് കെയർ കേന്ദ്രങ്ങളിലുള്ളവരാണ്.
സംസ്ഥാനത്തെ ആകെ മരണം ഇതോട 385 ആയി ഉയർന്നു.
വരും ദിവസങ്ങളിൽ മരണനിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
ആശ്വാസം NSWലും
ന്യൂ സൗത്ത് വെയിൽസിൽ ഒരാൾക്ക് മാത്രമാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.
രണ്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇത്.
ഹോൺസ്ബി ആശുപത്രിയിൽ മുമ്പ് രോഗം സ്ഥിരീകരിച്ചരുന്ന ഒരാളുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്നയാൾക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇയാൾ ഐസൊലേഷനിലായിരുന്നു.

A woman wearing a face mask as a preventative measure against coronavirus COVID-19 walks in front of the Sydney Harbour Bridge in Sydney. Source: AAP
ജൂൺ 22നായിരുന്നു ഇതിന് മുമ്പ് സംസ്ഥാനത്തെ രോഗബാധ ഒറ്റ കേസിലേക്ക് താഴ്ന്നിരുന്നത്. ജൂൺ 22 മുതൽ എല്ലാ ദിവസവും കുറഞ്ഞത് അഞ്ചു കേസുകളെങ്കിലും സ്ഥിരീകരിച്ചു.
With AAP.
Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative.
All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.