അതിവേഗം പടരാവുന്ന രൂപമാറ്റം വന്ന കൊറോണവൈറസ് ബാധയെത്തുർന്ന് ബ്രിസ്ബൈനിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചു.
ഒരു ഹോട്ടൽ ജീവനക്കാരിക്ക് ബാധിച്ചിരുന്ന ഈ വൈറസ്, മറ്റാരിലേക്കും പടർന്നതായി ഇതുവരെ കണ്ടെത്താത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കു ശേഷമാകും ലോക്ക്ഡൗണഅ് പിൻവലിക്കുക.
അതിനു ശേഷം ജനങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമുണ്ടാകും.
മൂന്നു ദിവസത്തെ ലോക്ക്ഡൗണായിരുന്നു ഗ്രേറ്റർ ബ്രിസ്ബൈൻ മേഖലയിൽ ഏർപ്പെടുത്തിയിരുന്നത്. ബ്രിസ്ബൈൻ, ഇപ്സ്വിച്ച്, ലോഗൻ, മോറെട്ടൻ ബേ, റെഡ്ലാൻറ്സ് മേഖലകളിലായിരുന്നു ഇത്.
ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഈ മേഖലകളിൽ ജനുവരി 22 പുലർച്ചെ ഒരു മണി വരെ താഴെ പറയുന്ന നിയന്ത്രണങ്ങൾ തുടരും.
- ഇൻഡോറിൽ മാസ്ക് ധരിക്കുന്നത് തുടരണം. സൂപ്പർമാർക്കറ്റുകൾ, ജിം, ആരാധനാലയങ്ങൾ, ലൈബ്രറികൾ, പൊതുഗതാഗത മാർഗ്ഗങ്ങൾ, ടാക്സികൾ തുടങ്ങിയവയിലെല്ലാം ബാധകം
- ജോലി സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ കഴിയില്ലെങ്കിൽ മാസ്ക് ധരിക്കണം. എന്നാൽ ഔട്ട്ഡോർ മേഖലകളിൽ അകലം പാലിക്കുമ്പോഴും, സ്വകാര്യ വാഹനങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ല.
- ബിസിനസുകൾക്ക് ഇൻഡോറിൽ നാലു ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയും, ഔട്ട്ഡോറിൽ രണ്ടു ചതുരശ്രമീറ്റർ വ്യവസ്ഥയും.
- ഇരിപ്പിടങ്ങളിലുള്ളവർക്ക് മാത്രമേ ഭക്ഷണപാനീയങ്ങൾ വിളമ്പാൻ പാടുള്ളൂ.
- വീടുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുകൂടുന്നത് 20 പേർ മാത്രം. വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും 100 പേർ.
- തിയറ്ററുകളും സംഗീത വേദികളും ശേഷിയുടെ 50 ശതമാനം വരെ ഉപയോഗിക്കാം.
- ജനുവരി രണ്ടിനു ശേഷം ഗ്രേറ്റർ ബ്രിസ്ബൈൻ സന്ദർശിച്ചവരും എപ്പോഴും മാസ്ക് കരുതുകയും, ഇൻഡോറിൽ ധരിക്കുകയും വേണം.
അതിനിടെ, NSWൽ നാലു പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു.
ഇതിൽ മൂന്നും ബെറാല ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ്.
പശ്ചിമ സിഡ്നിയിലെ മൗണ്ട് ഡ്രൂയിറ്റിൽ ആശുപത്രിയിലെത്തിയ ഒരാൾക്കാണ് നാലാമത്തെ രോഗബാധ.
എമർജൻസി വിഭാഗത്തിലെത്തിയ ഇയാൾക്ക് വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് അവിടെ പരിശോധന നടത്തുകയും, തിങ്കളാഴ്ച ഉച്ചവരെ അടച്ചിടുകയും ചെയ്തു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at .
Please check the relevant guidelines for your state or territory: , , , , , , , .