സിഡ്‌നിക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം; പുതിയ ക്ലസ്റ്ററിലെ കേസുകള്‍ 28 ആയി

സിഡ്‌നിയുടെ നോര്‍തേണ്‍ ബീച്ചസിലെ പുതിയ കൊവിഡ് ക്ലസ്റ്റര്‍ 28 കേസുകളായി ഉയര്‍ന്നുവെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. സിഡ്‌നി മേഖലയിലെ എല്ലാവര്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

雪梨北部海灘地區居民在Mona Vale醫院門外等候排隊接受新冠病毒測試。

雪梨北部海灘地區居民在Mona Vale醫院門外等候排隊接受新冠病毒測試。 Source: AAP

സിഡ്‌നി നഗരത്തിന്റെ വടക്കന്‍ തീരത്ത് ബുധനാഴ്ച കണ്ടെത്തിയ രണ്ട് കൊവിഡ് കേസുകളാണ്, രണ്ടു ദിവസം കൊണ്ട് 28  ആയി ഉയര്‍ന്നിരിക്കുന്നത്.

ഇതില്‍ 25 കേസുകളും രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്.

അവലോണ്‍ RSL ക്ലബ്, അവലോണ്‍ ബൗളോ ക്ലബ് എന്നിവിടങ്ങളിലാണ് 25 കേസുകള്‍.

ഈ രണ്ടു  സ്ഥലങ്ങളിലുമുണ്ടായിരുന്ന ചിലര്‍ പെന്റിത്തിലും ക്രോണുലയിലും പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ പലരും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.
ഇതോടെ, സിഡ്‌നി മേഖലയില്‍ പൂര്‍ണമായും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

'ഗ്രേറ്റര്‍ സിഡ്‌നി മേഖലയിലുള്ള എല്ലാവരും ജാഗ്രത പുലര്‍ത്തണം' എന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറഞ്ഞു.
ആളുകള്‍ ഒത്തുകൂടുന്ന പ്രദേശത്ത് മാസ്‌ക് ധരിക്കാനും പ്രീമിയര്‍ ആവശ്യപ്പെട്ടു.
'മാസ്‌ക് ധരിക്കാതെ ആരും സൂപ്പര്‍ മാര#്ക്കറ്റുകളിലോ, ആരാധനാലയങ്ങളിലോ, പൊതുഗതാഗത സംവിധാനങ്ങളിലോ പോകരുത്' -  പ്രീമിയര്‍ നിര്‍ദ്ദേശിച്ചു.

നോര്‍തേണ്‍ ബീച്ചസ് മേഖലയില്‍ നിന്ന് ക്വീന്‍സ്ലാന്റിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇയാള്‍ NSWലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താന്‍ ക്വീന്‍സ്ലാന്റ് സര്‍ക്കാരും ശ്രമം തുടരുകയാണ്.

വിദേശി വൈറസ്

ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പടർന്നുപിടിച്ച കൊറോണവൈറസ് കേസുകൾ കൂടുതൽ 

ഓസ്ട്രേലിയയിൽ നേരത്തേ പടർന്നിട്ടുള്ള കൊവിഡ് വൈറസിന്റെ ജനിതക ഘടനയല്ല നോർതേൺ ബീച്ചസിലെ രോഗബാധിതരിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കി.

വിദേശത്തു നിന്നെത്തിയതാണ് ഈ വൈറസ് എന്നാണ് ജനിതക ഘടന വ്യക്തമാക്കുന്നത്. അമേരിക്കയില്‍ നിന്നെത്തിയ വൈറസിന്റെ ഘടനായണ് ഇത് എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
എന്നാൽ എങ്ങനെയാണ് ഈ വൈറസ് സമൂഹത്തിലേക്ക് എത്തിയത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരിൽ നിന്നാണോ, മറ്റെന്തെങ്കിലും മാർഗ്ഗങ്ങളിലൂടെയാണോ ഈ വൈറസ് സമൂഹത്തിലെത്തിയതെന്ന് മനസിലാക്കാൻ ശ്രമം തുടരുകയാണെന്നും പ്രീമിയർ പറഞ്ഞു.

നോർതേൺ ബീച്ചസ് മേഖലയിലുള്ളവർക്ക് കർശനമായ മുന്നറിയിപ്പുകളാണ് സർക്കാർ നൽകിയിരിക്കുന്നത്.

വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം എന്നാണ് നിർദ്ദേശം.

ഹോൺസ്ബി, ചാറ്റ്സ്വുഡ് തുടങ്ങിയ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് നോർതേൺ ബീച്ചസ്.

മാൻലി ബീച്ച് മുതൽ പാം ബീച്ച് വരെയുള്ള പ്രദേശങ്ങളാണ് ഇവ.
Northern beaches
Source: Google Maps

വീണ്ടും അതിർത്തി നിയന്ത്രണങ്ങൾ

NSWൽ സാമൂഹിക വ്യാപനം തുടങ്ങിയതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

വെസ്റ്റേൺ ഓസ്ട്രേലിയയാണ് ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ നിന്ന് എത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടി വരും.
നോർതേൺ ബീച്ചസ് പ്രദേശം സന്ദർശിച്ചവർ 14 ദിവസം ക്വാറന്റൈൻ ചെയ്യണമെന്ന് വിക്ടോറിയ, ക്വീൻസ്ലാ്റ്, NT എന്നീ സർക്കാരുകൾ നിർദ്ദേശിച്ചു.

ക്വീന്‍സ്ലാന്റ് സര്‍ക്കാരും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നോർതേൺ ബീച്ച് സന്ദർശിച്ചവർക്ക് ടാസ്മേനിയയിലേക്ക് പ്രവേശനം അനുവദിക്കില്ല. ACT സർക്കാർ പരിശോധനാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

NSWമായി അതിർത്തി അടയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ, എല്ലാ കാര്യങ്ങളും പരിഗണനയിലുണ്ട് എന്നാണ് വിക്ടോറിയൻ സർക്കാർ നൽകിയ മറുപടി.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at Please check the relevant guidelines for your state or territory: 


Share
Published 18 December 2020 9:34am
Updated 18 December 2020 12:16pm
Source: AAP, SBS


Share this with family and friends