വൈകിട്ട് 4.10നാണ് ബർക്ക് സ്ട്രീറ്റ് മാളിന് സമീപത്ത് കാറിന് തീപിടിത്തമുണ്ടായത്. തുടര്ന്ന് പൊലീസ് അവിടേക്ക് എത്തുകയായിരുന്നു.
കാറിൽ നിന്നിറങ്ങിയ പൊലീസിന് നേരെ അക്രമി കത്തി വീശുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാൾ ജനങ്ങളെയും ആക്രമിച്ചതായി പൊലീസ് സൂപ്രണ്ട് ഡേവിഡ് ക്ലെയ്ടൺ പറഞ്ഞു .
സംഭവത്തിൽ മൂന്നു പേർക്ക് കുത്തേൽക്കുകയും ഇതിൽ ഒരാൾ മരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ നിന്ന് അതിശക്തമായ തീപിടിത്തമുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.
പൊലീസിന്റെ വെടിയേറ്റ അക്രമിയും ഗുരുതരാവസ്ഥയിൽ ആശുപത്രയിലാണ്. ആക്രമണത്തിന് പിന്നിൽ മറ്റാരും ഉൾപ്പെട്ടതായി ഇപ്പോൾ കരുതുന്നില്ലെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിനു ഭീകരവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
സമീപപ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നഗരത്തിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊലീസ് ജനങ്ങളെ അറിയിച്ചു . ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

The incident at Bourke Street Mall. Source: Twitter
കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്ക് ലൈക് ചെയ്യുക