ഓസ്‌ട്രേലിയയില്‍ എല്ലാ വിദേശികള്‍ക്കും യാത്രാവിലക്ക്: റസിഡന്റ്‌സിനും കുടുംബാംഗങ്ങള്‍ക്കും മാത്രം പ്രവേശനം

ഓസ്‌ട്രേലിയന്‍ പൗരന്മാർക്കും റസിഡന്റ്‌സിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും ഒഴികെ വിദേശത്തു നിന്നെത്തുന്ന എല്ലാവര്ക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ചു.

Prime Minister Scott Morrison speaks to the media during a press conference at Parliament House.

Prime Minister Scott Morrison speaks to the media during a press conference at Parliament House. Source: AAP

ഓസ്‌ട്രേലിയൻ പൗരന്മാരും പെർമനന്റ് റെസിഡന്റും അല്ലാത്തവർ രാജ്യത്തേക്കെത്തുന്നതിനാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.

കൊറോണവൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശികള്ക്ക് സർക്കാർ വിലക്കേർപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും റെസിഡന്റ്‌സിനും പുറമേ, അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വിലക്ക് ബാധകമല്ല.

കൊറോണവൈറസ് രാജ്യത്തേക്ക് പടരുന്നത് തടയുന്നന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്ന് മോറിസൺ അറിയിച്ചു.

കൊറോണവൈറസ് പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ കർശന നിയന്ത്രങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയിലുള്ളവർ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നടപടി.

രാജ്യത്ത് ഇപ്പോൾ 565 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 80 ശതമാനവും വിദേശത്തേക്ക് യാത്ര ചെയ്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

മരുന്നുകൾ വാങ്ങുന്നതിലും നിയന്ത്രണം

കൊറോണവൈറസ് ഭീതി മൂലം ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനാൽ മരുന്നുകൾ വാങ്ങുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഫെഡറൽ സർക്കാർ.

കുട്ടികളുടെ പാരസറ്റമോൾ വാങ്ങുന്നതിനാണ് പ്രധാനമായും നിയന്ത്രണം. ഇവ ഇനി ഫാർമസികളുടെ കൗണ്ടറിൽ സൂക്ഷിക്കില്ല.

ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങാവുന്ന പാരസറ്റമോൾ, വെന്റോലിൻ പോലുള്ള മരുന്നുകൾ ഒരാൾക്ക് ഒന്ന് വീതം മാത്രം എന്ന നിലയിലാണ് നിയന്ത്രണം.

ഇത്തരം മരുന്നുകൾ ജനങ്ങൾ വാങ്ങി കൂട്ടുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഈ പ്രവണത ഒഴിവാക്കണമെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി അറിയിച്ചു.

As of Tuesday afternoon, only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000. 

 

 

 


Share
Published 19 March 2020 4:32pm
Updated 19 March 2020 5:31pm


Share this with family and friends