കമ്മിറ്റി ഫോർ ദ എക്കണോമിക് ഡെവലപ്മെന്റ് ഓഫ് ഓസ്ട്രേലിയ (CEDA) എന്ന സ്വതന്ത്ര സമിതിയാണ് ഇതേക്കുറിച്ചുള്ള പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഓസ്ട്രേലിയൻ സാമ്പത്തിക നയങ്ങളെക്കുറിച്ചും സാമൂഹ്യപരിതസ്ഥിതിയെക്കുറിച്ചും 1960 മുതൽ പഠനം നടത്തുന്ന സന്നദ്ധ സമിതിയാണ് CEDA.
അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുടിയേറ്റത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യം പൂർണമായി പ്രയോജനപ്പെടുത്താനും, കൊവിഡിനു ശേഷമുള്ള സാമ്പത്തിക നയങ്ങളുടെ ഭാഗമായി കുടിയേറ്റത്തിന് മുഖ്യ പ്രാധാന്യം നൽകണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതിനായി ഒരു താൽക്കാലിക സ്കിൽഡ് വിസ ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
“ഇൻട്രാ-കമ്പനി ട്രാൻസ്ഫർ വിസ” എന്ന പേരിൽ താൽക്കാലിക കുടിയേറ്റ വിസ അനുവദിക്കണം എന്നാണ് ശുപാർശ.
ഓസ്ട്രേലിയയിലും മറ്റു രാജ്യങ്ങളിലും പ്രവർത്തനമുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക്, മറ്റു രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ അനുവാദം നൽകുന്നതിനാകണ ഈ വിസ. അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങൾ ഇപ്പോൾ തന്നെ സമാനമായ വിസ നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓസ്ട്രേലിയയിൽ ഏതൊക്കെ മേഖലകളിലാണ് കൂടുതൽ വിദഗ്ധ തൊഴിാളികളെ വേണ്ടതെന്ന് മനസിലാക്കി, അടിയന്തരമായി കുടിയേറ്റ പട്ടികയിലെ ജോലികൾ പുനപരിശോധിക്കാൻ ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ നിയോഗിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ രംഗത്ത് ഓസ്ട്രേലിയ കൈവരിച്ച നേട്ടം രാജ്യാന്തര വിദ്യാർത്ഥികൾക്കിടയിലും സ്കിൽഡ് കുടിയേറ്റത്തിനായി ശ്രമിക്കുന്നവർക്കിടയിലും രാജ്യത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.
എന്നാൽ ഇത് മുതലെടുക്കണമെങ്കിൽ അടുത്ത ഏതാനും മാസങ്ങളിൽ സ്കിൽഡ് കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അതിർത്തി തുറക്കുന്നതിന് മുമ്പു തന്നെ ഈ മാറ്റങ്ങൾ നടപ്പിൽ വരുത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
17 തൊഴിൽ മേഖലകളിൽ താൽക്കാലിക വിസകളിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരുന്നത് എളുപ്പമാക്കുന്നതിനായി സർക്കാർ കഴിഞ്ഞയാഴ്ച ഒരു മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
ഈ മേഖലകളിലുള്ളവർക്ക് അതിർത്തി നിയന്ത്രണങ്ങളിൽ ഇളവു നൽകും എന്നാണ് സർക്കാർ വ്യക്തമാക്കിയത്.
കൊവിഡ് പ്രതിസന്ധി നേരിടാനായി സർക്കാർ നടപ്പാക്കിയിട്ടുള്ള ജോബ്കീപ്പർ, ജോബ്സീക്കർ ആനുകൂല്യങ്ങൾ താൽക്കാലിക വിസകളിലുള്ളവർക്കും ലഭ്യമാക്കണമെന്നും CEDA റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at .