മാർച്ച് മാസത്തിൽ ഓസ്ട്രേലിയൻ അതിർത്തികൾ അടച്ച ശേഷം പൗരൻമാരെയും പെർമനന്റ് റെസിഡന്റുമാരെയും മാത്രാണ് രാജ്യത്തേക്ക് വരാൻ അനുവദിക്കുന്നത്.
ചാർട്ടേർഡ് വിമാനങ്ങളിലും, അപൂർവം ചില വാണിജ്യ വിമാന സർവീസുകളിലും ഇത്തരത്തിൽ ഓസ്ട്രേലിയക്കാർ തിരിച്ചെത്തുന്നുണ്ട്.
തിരിച്ചെത്തുന്നവരെ സർക്കാർ ചെലവിൽ 14 ദിവസം ഹോട്ടൽ ക്വാറന്റൈനിൽ പാർപ്പിക്കുകയുമാണ്.
വിക്ടോറിയയിൽ വീണ്ടും വൈറസ്ബാധ പൊട്ടിപ്പുറപ്പെടുകയും, ഹോട്ടൽ ക്വാറന്റൈൻ സംസ്ഥാനങ്ങൾക്കുമേൽ അമിത സമ്മർദ്ദമാകുകയും ചെയ്ത സാഹചര്യത്തിലാണ്, രാജ്യത്തേക്കുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചത്.
രാജ്യത്തേക്ക് അനുവദിക്കുന്നതിൽ ആഴ്ചയിൽ 4,000 പേരെ വെട്ടിക്കുറയ്ക്കും
ജൂലൈ 13 തിങ്കളാഴ്ച മുതൽ ഈ മാറ്റം നലവിൽ വരും.
മെൽബണിലേക്ക് വിമാനങ്ങളെ അനുവദിക്കുന്നത് കഴിഞ്ഞയാഴ്ച തന്നെ നിർത്തിവച്ചിരുന്നു. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ ന്യൂ സൗത്ത് വെയിൽസും വെസ്റ്റേൺ ഓസ്ട്രേലിയയും തീരുമാനിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ദേശീയ തലത്തിൽ തന്നെ ഇത്തരമൊരു നയം പ്രഖ്യാപിച്ചത്.
ക്വാറന്റൈൻ ചെലവ് യാത്രക്കാരിൽ നിന്ന്
യാത്രക്കാരിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കാൻ സംസ്ഥാന സർക്കാരുകൾക്കും ദേശീയ ക്യാബിനറ്റ് അനുമതി നൽകി.
ജൂലൈ ഒന്നു മുതൽ ക്വീൻസ്ലാന്റ് സർക്കാർ ക്വാറന്റൈൻ ചെലവ് ഈടാക്കി തുടങ്ങിയിരുന്നു.
ഇക്കാര്യത്തിൽ ദേശീയ തലത്തിൽ പൊതു രീതി വേണമെന്നും, എന്നാൽ എപ്പോൾ മുതൽ നടപ്പാക്കി തുടങ്ങണമെന്ന കാര്യം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Prime Minister Scott Morrison (R) listens to Chief Medical Officer Paul Kelly (L) Source: AAP
ആശങ്കയിൽ മലയാളികളും
തിരിച്ചെത്താൻ ശ്രമിക്കുന്നതിൽ നൂറുകണക്കിന് ഓസ്ട്രേലിയൻ മലയാളികളുമുണ്ട്.
സർക്കാരിന്റെ പുതിയ തീരുമാനം മടങ്ങിവരവിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇവർ.
വന്ദേഭാരത് വിമാനങ്ങൾക്ക് പുറമേ സ്വകാര്യ വിമാനങ്ങൾ ചാർട്ടർ ചെയ്തും തിരിച്ചെത്താനായിരുന്നു ഇവരുടെ ശ്രമം.
അവധിക്കായി നാട്ടിൽ പോയ ശേഷം തിരിച്ചെത്താനാവാതെ കുടുങ്ങി കിടക്കുന്നവരാണ് ഇതിൽ പലരും.
ഒരേ കുടുംബത്തിലെ തന്നെ പകുതി പേർ ഓസ്ട്രേലിയയിലും മറ്റുള്ളവർ കേരളത്തിലുമായി കഴിയുന്ന സാഹചര്യവുമുണ്ട്. എന്നാൽ പുതിയ തീരുമാനം വരുന്നതോടെ ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്താൻ കഴിയുമോ എന്ന ആശങ്ക നിരവധി യാത്രക്കാർ പങ്കുവച്ചു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.