ഓസ്‌ട്രേലിയയിൽ ഉടനീളം വാക്‌സിനേഷൻ നിരക്ക് ഉയർന്നതിന് പിന്നാലെ രാജ്യാന്തര യാത്രകൾ പുനരാരംഭിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്.
ലോക്ക്ഡൗണുകൾ പിൻവലിക്കുകയും, രാജ്യാന്തര യാത്ര വീണ്ടും സജീവവുമായിരിക്കുന്ന സാഹചര്യത്തിൽ
കേസുകൾ കൂടാൻ സാധ്യത ഉണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
പെട്ടെന്ന് പടരുന്ന ഒമിക്രോൺ, ഡെൽറ്റ എന്നീ വകഭേദങ്ങൾക്കെതിരെയുള്ള പ്രതിരോധ നടപടിയായി പൊതുജനം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ആദ്യ ഡോസിലും രണ്ടാം ഡോസിലും ഉള്ള ബൂസ്റ്റർ ഡോസിനും ഉള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
ഒമിക്രോൺ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ കൂടുതൽ പരിരക്ഷ ഉറപ്പാക്കാൻ ബൂസ്റ്റർ ഡോസുകൾ നിർണ്ണായക പങ്കുവഹിക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബ്രെണ്ടൻ മർഫി പറഞ്ഞു.

PM Scott Morrison received his COVID-19 booster vaccination alongside Jane Malysiak in NSW. Source: SMH POOL
മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ്
70 വയസിന് മേൽ പ്രായമുള്ളവർ, 65 വയസിന് മേൽ പ്രായമുള്ള ഗുരുതരമായ രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറവുളളവർ എന്നിവരിൽ കൊവിഡ് ബാധിച്ചാൽ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
2020 ജനുവരി മുതൽ കൊവിഡ് - 19 ബാധിച്ച് പ്രായമേറിയ 1,910 ഓസ്‌ട്രേലിയകാർക്ക് ജീവൻ നഷ്ടമായതായാണ് .
ഡെൽറ്റ വകഭേദവും ഒമിക്രോൺ വകഭേദവും രോഗവ്യാപനം കൂട്ടുന്നതായി അധികൃതർ ചൂണ്ടികാട്ടുന്നു. വാക്‌സിനുകൾ രോഗവ്യാപന സാധ്യത കുറയ്ക്കുന്നതായും, വൈറസ് മൂലമുള്ള ഗുരുതരമായ രോഗവും മരണവും കുറയ്ക്കുന്നതായും അധികൃതർ പറയുന്നു.

Vaccinating children can help reduce community transmission and prevent them passing the virus onto the wider community. Source: Getty Images
ഓസ്‌ട്രേലിയയിൽ 18 വയസിന് മേൽ പ്രായമുള്ളവർക്ക് സർക്കാർ അംഗീകരിച്ചിട്ടുള്ള ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാൻ അനുമതിയുണ്ട്.
രണ്ടാം ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചതിന് . ഡിജിറ്റൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ഈ വിവരം ലഭ്യമാണ്.
ഏജ്ഡ് കെയർ അന്തേവാസികൾക്ക് ഫെഡറൽ സർക്കാർ ക്ലിനിക്കുകളിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
റെസിഡൻഷ്യൽ ഏജ്ഡ് കെയറിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള കൂടുതൽ .
കുട്ടികളുടെ വാക്‌സിനേഷൻ
അഞ്ചു വയസിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനും ATAGIയും ഫൈസർ വാക്‌സിൻ താത്കാലികമായി അംഗീകരിച്ചിട്ടുണ്ട് .
അടുത്തിടെ ഈ പ്രായവിഭാഗത്തിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് അനുമതിയെന്ന് ATAGI പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്‌സിനായുള്ള ബുക്കിംഗ് ഇപ്പോൾ സാധ്യമാണ്. ജനുവരി 10, 2022 മുതലാണ് വാക്‌സിൻ നൽകി തുടങ്ങുക.
ജിപികൾ, കമ്മ്യൂണിറ്റി ഫാർമസികൾ, സംസ്ഥാന ക്ലിനിക്കുകൾ, പ്രാദേശിക ക്ലിനിക്കുകൾ, ആദിവാസി ആരോഗ്യ സേവനങ്ങൾ എന്നിവിടങ്ങളിലാണ് വാക്‌സിൻ സ്വീകരിക്കാൻ കഴിയുക.

Booster doses provide an added layer of protection. Source: AAPAAP Image/Bianca De Marchi
രണ്ട് വാക്‌സിൻ ഡോസുകൾ തമ്മിൽ എട്ട് ആഴ്ചകളുടെ ഇടവേളയാണ് ATAGI നിർദ്ദേശിച്ചിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമാകുന്നത് പോലെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഈ ഇടവവേള മൂന്നാഴ്ചയായി കുറയ്ക്കാമെന്നും നിർദ്ദേശിക്കുന്നുണ്ട്.
മുൻപ് കൊവിഡ് ബാധിച്ചിട്ടുള്ള കുട്ടികൾക്ക് രോഗം മാറിയതിന് ശേഷം വാക്സിൻ സ്വീകരിക്കാം എന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യ ഡോസ് സ്വീകരിച്ച ശേഷം പന്ത്രണ്ട് വയസ് തികയുന്ന സാഹചര്യത്തിൽ ഈ കുട്ടികൾക്ക് മുതിർന്നവർ സ്വീകരിക്കുന്ന ഫൈസർ ഡോസ് അടുത്ത ഡോസായി സ്വീകരിക്കാമെന്നാണ് നിർദ്ദേശം.
കൂടുതൽ സഹായം
ഒമിക്രോൺ വകഭേദം അപകടകരമാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് ബോധവല്കരണം നടത്താനുള്ള ശ്രമങ്ങൾ ഫെഡറൽ സർക്കാർ സജീവമാക്കി.
കൂടുതൽ ചികിത്സാ രീതികൾ ലഭ്യമാകാൻ തുടങ്ങുന്നുണ്ടെങ്കിലും ബൂസ്റ്റർ ഡോസിന് വലിയ പ്രാധാന്യമുണ്ടെന്ന് കൊവിഡ് -19 പ്രൈമറി കെയർ റെസ്‌പോൺസ് ഫസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി ഡോ ലൂക്കാസ് ഡി ഡോക്ക ചൂണ്ടിക്കാട്ടി.
പരിഭാഷകനെ ആവശ്യമുണ്ടെങ്കിൽ 1800 131 450 എന്ന നമ്പറിൽ വിളിക്കുക.
വാക്സിനേഷനും ബുക്കിംഗും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, 1800 020 080 എന്ന നമ്പറിൽ ദേശീയ കൊറോണവൈറസ് ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക.
കൊവിഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ ഡോക്ടറുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.
കൊറോണവൈറസ് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നിരന്തരം പുതുക്കുന്നതിനാൽ