വിക്ടോറിയയിൽ ഇപ്പോഴുള്ള 90 ശതമാനം കൊവിഡ് കേസുകളും തുടങ്ങിയത് ഒരു കുടുംബത്തിൽ നിന്നെന്ന് ആരോഗ്യവകുപ്പ്

വിക്ടോറിയയിൽ ഇപ്പോഴുള്ള കൊറോണവൈറസ് കേസുകളിൽ 90 ശതമാനവും തുടങ്ങിയത് ഹോട്ടൽ ക്വാറന്റൈനിൽ താമസിച്ചിരുന്ന ഒരു നാലംഗ കുടുംബത്തിൽ നിന്നാണെന്ന് വെളിപ്പെടുത്തൽ. ഹോട്ടൽ ക്വാറന്റൈനിലെ വീഴ്ചകളെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.

Victoria's botched hotel quarantine program may have inadvertently exposed returned travellers to blood-borne viruses such as HIV.

Source: AAP

വിക്ടോറിയയിൽ വൈറസിന്റെ രണ്ടാം വ്യാപന തുടങ്ങിയത് ക്വാറന്റൈൻ ഹോട്ടലുകളിൽ നിന്നാണെന്ന് നേരത്തേ വ്യക്തമായിരുന്നു.

സംസ്ഥാനത്ത് ഇപ്പോഴുള്ള കേസുകളിൽ 99 ശതമാനവും രണ്ടു ഹോട്ടലുകളിൽ നിന്നാണെന്ന് വിക്ടോറിയൻ ആരോഗ്യവകുപ്പിലെ ഡോ. ചാൾസ് ആൽപ്രൻ ഹോട്ടൽ ക്വാറന്റൈനെ കുറിച്ച് നടക്കുന്ന അന്വേഷണത്തിൽ അറിയിച്ചു.

സ്വാൺസ്റ്റൻ സ്ട്രീറ്റിലെ റിഡ്ജസ് ഹോട്ടലിൽ നിന്നും, സ്റ്റാംഫോർഡ് പ്ലാസ ഹോട്ടലിൽ നിന്നുമാണ് വൈറസ്ബാധ തുടങ്ങിയത്.

വിദേശത്തു നിന്ന് മടങ്ങിയെത്തി ഇവിടെ ക്വാറന്റൈനിൽ കഴിഞ്ഞവർക്കായിരുന്നു ആദ്യം വൈറസ്ബാധ സ്ഥിരീകരിച്ചത്.
The Stamford Plaza Hotel on in Melbourne
Stamford Plaza Oteli Source: AAP
ഇതിൽ 90 ശതമാനം കേസുകളുടെയും ഉത്ഭവം റിഡ്ജസ് ഹോട്ടലിൽ കഴിഞ്ഞിരുന്ന ഒരു നാലംഗ കുടുംബത്തിൽ നിന്നാണ്.

മേയ് ഒമ്പതിന് തിരിച്ചത്തിയ കുടുംബത്തിലെ ഒരാൾക്കാണ് ആദ്യം രോഗലക്ഷണങ്ങൾ തുടങ്ങിയത്.

കുടുംബത്തിലെ മറ്റു മൂന്നു പേർക്കും തുടർന്നുള്ള ദിവസങ്ങളിൽ രോഗലക്ഷണമുമ്ടായി. മേയ് 18ന് ഇവർക്ക് നാലു പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

മേയ് 25ഓടെ ഹോട്ടലിലെ മൂന്ന് ജീവനക്കാരും വൈറസ്ബാധ സ്ഥിരീകരിച്ചു. ജൂൺ പകുതിയോടെ ഹോട്ടലിലെ 17 ജീവനക്കാർക്കാണ് വൈറസ്ബാധ കണ്ടെത്തിയത്.

ഇത് പിന്നീട് പൊതുസമൂഹത്തിലേക്കും പകരുകയായിരുന്നു.

ജൂൺ ഒന്നിന് തിരിച്ചെത്തിയ ഒരു പുരുഷനിൽ നിന്നും, ജൂൺ 11ന് തിരിച്ചെത്തിയ ദമ്പതികളിൽ നിന്നുമാണ് സ്റ്റാംഫോർഡ് പ്ലാസയിൽ രോഗബാധ തുടങ്ങിയതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറസിന്റെ ജനിതക ഘടന പരിശോധിച്ചതിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയിരിക്കുന്നത്.

ഇപ്പോൾ സജീവമായിട്ടുള്ള 5395 കേസുകളിലെ ജനിതക പരിശോധന നടത്തിയപ്പോൾ, 3,594 കേസുകളും റിഡ്ജസ് ഹോട്ടലിൽ നിന്നുള്ള വൈറസ്ബാധയാണ് എന്നാണ് കണ്ടെത്തിയത്.

ഇവിടെ നിന്നുള്ള വൈറസ് ബാധ 24 ക്ലസ്റ്ററുകളിലേക്കാണ് പടർന്നത്.

മറ്റേതെങ്കിലും സ്രോതസിൽ നിന്ന് സമൂഹത്തിലേക്ക് വൈറസ് പടർന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഡോ. ആൽപ്രൻ പറഞ്ഞു.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons. 

Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. 

All Victorians must wear a face covering when they leave home, no matter where they live.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. 

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. 

News and information is available in 63 languages at 


Share
Published 18 August 2020 4:37pm
Source: AAP, SBS


Share this with family and friends